24 April Wednesday

ലോകകപ്പ്‌ ആപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് ലോകം. മത്സരങ്ങൾ കാണുവാനും അതിൽ നിന്നുള്ള വിവരങ്ങൾ അപ്പപ്പോൾ അറിയാനും നിങ്ങളെ സഹായിക്കുന്ന ചില ആപ്പുകളെ പരിചയപ്പെട്ടാലോ?

ഫിഫയുടെ ഔദ്യോഗിക ആപ്: 2018 fifa worldcup russian official ap എന്ന ഈ ആപ്പ് പ്ലേസ്റ്റോർ/ആപ്പിൾ സ്റ്റോർ എന്നിടങ്ങളിൽ സൗജന്യമായി ലഭ്യമാണ്. ലൈവ് ആയുള്ള അപ്‌ഡേറ്റുകൾ, സ്‌കോർ, കളിക്കാരെക്കുറിച്ചും, ടീമുകളെക്കുറിച്ചും ഒക്കെയുള്ള വിവരങ്ങൾ ഈ ആപ്പിൽ അടങ്ങിയിട്ടുണ്ട്.

ഫിഫയുടെ ഔദ്യോഗിക പ്രക്ഷേപണ പങ്കാളിയായ സോണിയുടെ ആപ്പായി sony liv നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്‌താൽ മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കും. ആൻഡ്രോയ്‌ഡിലും ആപ്പിൾ ഐ ഒ എസിലും ഈ ആപ്പ് ലഭ്യമാണ്. തത്സമയ സംപ്രേഷണം കൂടാതെ ഹൈലൈറ്റ്സ്, പ്രിവ്യു എന്നിവയും ഈ ആപ്പിൾ ലഭ്യമാണ്.

എയർടെൽ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ഒരു ആപ്പ് ആണ് airtel tv ആപ്‌. മത്സരങ്ങൾ തത്സമയം കാണാനും, അത് സംബന്ധിച്ച നിരവധി കാര്യങ്ങൾ അറിയാനും ഈ ആപ്‌ ഉപയോഗിക്കാവുന്നതാണ്. ജിയോ ഉപയോക്താവാണെങ്കിൽ സൗജന്യമായി കളികാണാൻ ജിയോടിവി ആപ്പും ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top