27 April Saturday

4 ഡി പ്രിന്റിങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

 കൊച്ചി> 3 ഡി പ്രിന്റിങ്ങിലൂടെ യന്ത്രഭാഗങ്ങളും ഭക്ഷ്യവസ്തുക്കളുംമുതൽ മനുഷ്യ അവയവങ്ങൾവരെ പ്രിന്റ് ചെയ്തുണ്ടാക്കുന്ന സാങ്കേതിക വിദ്യയെപ്പറ്റി നമുക്കെല്ലാം അറിയാം. 3ഡി പ്രിന്റിങ്ങിന്റെ പരിഷ്കൃത രൂപമായ 4 ഡി പ്രിന്റിങ്‌ ആണ് വിവരസാങ്കേതിക വിദ്യയിലെ അടുത്ത നാഴികക്കല്ല്.

നനവ്, ചൂട്, വെളിച്ചം, സമയം, വൈദ്യുതിപ്രവാഹം തുടങ്ങിയ ഉദ്ദീപനഹേതുകൾക്കനുസൃതമായി രൂപംമാറുന്ന പദാർഥങ്ങൾ പ്രിന്റ് ചെയ്തെടുക്കുന്ന പ്രക്രിയയാണ് 4 ഡി പ്രിന്റിങ്‌ എന്നറിയപ്പെടുന്നത്. 'ഡൈമെൻഷണൽ' എന്ന ഇംഗ്ലീഷ് പദത്തെയാണ് 'ഡി' എന്ന അക്ഷരം ഇവിടെ സൂചിപ്പിക്കുന്നത്. അതായത് 3 ഡി പ്രിന്റിങ്‌ എന്നാൽ ത്രിമാനപ്രിന്റിങ്‌ എന്നർഥം.

പ്രത്യേക സ്വഭാവവിശേഷങ്ങളുള്ള പദാർഥങ്ങൾക്കു മാത്രമേ 4 ഡി പ്രിന്റിങ്‌ നടത്താനാകൂ. മേൽപ്പറഞ്ഞ സാഹചര്യങ്ങളോട് പ്രതികരിക്കുന്ന ഇത്തരം സവിശേഷ പദാർഥങ്ങൾക്കുവേണ്ടി ഗവേഷണങ്ങൾ നടക്കുകയാണ്.

ഓസ്ട്രേലിയയിലെ വോളൻഗോംഗ് സർവകലാശാലയിൽ 4 ഡി പ്രിന്റിങ്ങിലൂടെ നിർമിച്ച ഒരു വാൽവ് ചൂടുവെള്ളമൊഴുകുമ്പോൾ താനേ അടയും. തണുത്ത വെള്ളം വരുമ്പോൾ അതു തുറക്കപ്പെടും. ഇങ്ങനെ വ്യത്യസ്തങ്ങളായ  ചതുർമാന പ്രിന്റിങ്‌ സാങ്കേതിക വിദ്യകൾക്കായി മസാചൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 'സെൽഫ് അസംബ്ലിലാബ്' പോലെയുള്ള ഗവേഷണ കേന്ദ്രങ്ങളിൽ ശാസ്ത്രജ്ഞർ കിണഞ്ഞുപരിശ്രമിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top