19 April Friday

നെറ്റ് ഫ്ളിക്‌സ് ഇന്ത്യയിൽ

നിഖില്‍ നാരായണന്‍Updated: Thursday Jan 28, 2016

ഇന്ത്യയില്‍ ലോകത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് സേവനമായ നെറ്റ് ഫ്ളിക്സ് കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തി. നിരവധി സിനിമകളും സീരിസുകളും ഇനി നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളിലും, സ്മാര്‍ട്ട് ടിവികളിലും കാണാം.

നിയമപരമല്ലാത്ത മാര്‍ഗങ്ങളിലൂടെ ഇത്തരം സിനിമകള്‍ സംഘടിപ്പിക്കുന്ന പ്രവണതയ്ക്ക് നെറ്റ് ഫ്ലിക്സിന്റെ വരവ് ഒരുപരിധിവരെ അറുതിവരുത്തുമെന്നുവേണം കരുതാന്‍. മാസത്തില്‍ 500 രൂപയാണ് ഏറ്റവും കുറഞ്ഞ പ്ളാനിന്റെ വില. നിങ്ങളുടെ ടിവി സ്മാര്‍ട്ട് അല്ലെങ്കില്‍ ക്രോം കാസ്റ്റ് എന്ന ചെറിയ  ഉപകരണം ഉപയോഗിച്ച് ടിവിയെ സ്മാര്‍ട്ട് ആക്കാം. മൊബൈല്‍ ഫോണില്‍ അല്ലെങ്കില്‍ ടാബ്ലറ്റില്‍ നെറ്റ് ഫ്ളിക്സ് തുറന്ന് സിനിമ പ്ളേ ചെയ്യുക. അത് ഫോണില്‍നിന്ന് ടിവിയിലേക്ക് ക്രോം കാസ്റ്റ് ഉപയോഗിച്ച് പ്രക്ഷേപണംചെയ്യുക. എന്നിട്ട് ടിവിയില്‍ കാണുക. ക്രോം കാസ്റ്റിന് 3000 രൂപയോളമാണ് വില. നിങ്ങളുടെ ടിവിയിലെഎച്ച്ഡിഎംഐ (ഒഉങക) പോര്‍ട്ടിലാണ് ഇത് ഘടിപ്പിക്കേണ്ടത്. ക്രോം കാസ്റ്റ് അല്ലെങ്കില്‍ നിങ്ങളുടെ ടിവിയെ സ്മാര്‍ട്ട് ആക്കുന്ന ഒരു ആന്‍ഡ്രോയ്ഡ്‘ബോക്സായാലും മതി.

ഇന്ത്യയില്‍നിന്നുള്ള സിനിമകള്‍ ഇപ്പോള്‍ കുറവാണെങ്കിലും വരുന്ന മാസങ്ങളില്‍ നമുക്കൊക്കെ താല്‍പ്പര്യമുള്ള സിനിമകള്‍ വരുമെന്നു പ്രതീക്ഷിക്കാം. ങമൃര ഞമിറീഹുവ, ഞലലറ ഒമശിെേഴ എന്നിവര്‍ 1997ല്‍ അമേരിക്കയില്‍ തുടങ്ങിയ നെറ്റ് ഫ്ളിക്സ് ഇന്ത്യയടക്കമുള്ള പുതിയ 190 രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ ലഭ്യമായത്.
യൂട്യൂബിലെപോലെ നിങ്ങള്‍ കണ്ട സിനിമകളുടെ പട്ടിക അനലൈസ്ചെയ്ത്, അതുപോലെയുള്ളവ നിങ്ങള്‍ക്ക് റെക്കമെന്റ് ചെയ്യുന്ന സംവിധാനം നെറ്റ് ഫ്ളിക്സില്‍ ഉണ്ട്. ഒഉ നിലവാരമുള്ള വീഡിയോകള്‍ ഒന്നിലധികം ഡിവൈസുകളില്‍ ഒരുമിച്ച് കാണാനുള്ള സൌകര്യവും ഉണ്ട്. അതായത് ഒരു വീട്ടില്‍ അച്ഛന്‍ ഒരു സിനിമ കാണുന്നു, അതേസമയം മകന്‍ മറ്റൊരു ഡിവൈസില്‍ മറ്റൊരു സിനിമ കാണുന്നു. എല്ലാം ഒരൊറ്റ അക്കൌണ്ട് ഉപയോഗിച്ച്.

നിങ്ങള്‍ക്ക് ഇനി ആപ്പിള്‍ ടിവിപോലെയുള്ള സ്മാര്‍ട്ട് ടിവി ഉണ്ടെങ്കില്‍ നേരിട്ട് അതില്‍ത്തന്നെ നെറ്റ് ഫ്ളിക്സ് തുറക്കാം. ഐ പാഡ്, ഐ ഫോണ്‍ എന്നിവയില്‍നിന്ന് നേരത്തെ പറഞ്ഞ ക്രോം കാസ്റ്റ്, അല്ലെങ്കില്‍ ആപ്പിളിന്റെ എയര്‍ പ്ളേ ഒക്കെ ഉപയോഗിച്ച് (ഇതുമായി കോമ്പാറ്റബിള്‍) ആയ ടിവിയില്‍ നെറ്റ് പോലെയുള്ള വേറെ സേവനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടോ? ഉണ്ടല്ലോ.ഒീീൂ, ആീഃഠഢ എന്നിവയാണ് അവ. നെറ്റ് ഫ്ളിക്സ് പോലെ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ്, ടിവി എന്നിവയില്‍ എല്ലാം ലഭ്യമാണ്. മേല്‍പ്പറഞ്ഞവ ഇവയിലെല്ലാം ലഭ്യമല്ല.
ഇംഗ്ളീഷ് സിനിമകളും സീരിസുകളും ഒക്കെ കാണുന്ന ഒരാളാണ് നിങ്ങളെങ്കില്‍ എന്തുകൊണ്ടും ഉപയോഗിക്കേണ്ട ഒരു സേവനമാണ് നെറ്റ് ഫ്ളിക്സ്. വിവരങ്ങള്‍ക്ക്ംംം.ിലളേഹശഃ.രീാ/ശി/ സന്ദര്‍ശിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top