26 April Friday

5 ജിയുമായി എച്ച്‌ടിസി

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

ടെക്‌നോളജിയിലും വിപണിയിലും വലിയ മുന്നേറ്റങ്ങളുണ്ടായപ്പോൾ ഒരുകാലത്ത് ജനങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന പല സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളും പിന്തള്ളപ്പെട്ടു. ഇത്തരത്തിൽ ഔട്ടായ നോക്കിയ പോലുള്ള ബ്രാൻഡുകൾ പിന്നീട്‌ തിരിച്ചുവരവ്‌ നടത്തി. എന്നാൽ, മറ്റു ചില ജനപ്രിയ ബ്രാൻഡുകൾക്ക്‌ ഇത്തരത്തിൽ തിരിച്ചുവരവ്‌  സാധ്യമായില്ല. ബ്ലേക്ക്‌ബെറി, എച്ച്‌ടിസി തുടങ്ങിയവ ഇത്തരത്തിൽ ഓർമകളായ കമ്പനികളാണ്‌.

ഇപ്പോൾ എച്ച്‌ടിസി ഒരു തിരിച്ചുവരവിന്‌ ഒരുങ്ങിയിരിക്കുകയാണ്‌.  5ജി സ്മാർട്ട്‌ഫോൺ പുറത്തിറക്കി എച്ച്ടിസി സ്മാർട്ട്‌ഫോൺ വിപണിയിൽ സജീവമാകാൻ ഈ വർഷംതന്നെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.  5ജി സ്‌മാർട്ട്‌ഫോൺ ഈ വർഷം  പുറത്തിറക്കുമെന്ന് കമ്പനിയുടെ പുതിയ സിഇഒ യെവ്സ് മൈത്രെ ഒരു അഭിമുഖത്തിൽ പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് എച്ച്ടിസിയുടെ 5ജി സ്മാർട്ട്‌ഫോൺ ക്വാൽകോം പ്രോസസറിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുക. എച്ച്ടിസിയുടെ തിരിച്ചുവരവ്‌ ഇന്ത്യൻ സ്‌മാർട്ട്‌ ഫോൺ വിപണിയെ കൂടുതൽ കരുത്താക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top