20 April Saturday

ഹാക്കിങ്‌ ആവശ്യമാണ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020

ഹാക്കിങ്ങിലൂടെ ആഗോള കമ്പനികളെ സഹായിച്ച്‌ ലോകത്താകമാനം ഹാക്കർമാർ സമ്പാദിക്കുന്നത്‌ കോടികൾ. ഹാക്കിങ്‌  ഉപജീവനമാർഗമായി സ്വീകരിച്ചവർ ഏറെയാണ്‌.  ദിവസവും പുതിയ 850 ഹാക്കർമാരാണ്‌ രജിസ്റ്റർ ചെയ്യുന്നതെന്ന്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2019ൽ ഇവർ നേടിയത്‌ 589. 67 കോടി രൂപ. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കർ വൺസിന്റെ 2020 ഹാക്കർ റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

ഇന്ത്യയുൾപ്പെടെയുള്ള 170 രാജ്യത്ത്‌ 1700 ഓളം വരുന്ന കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായി ഹാക്കർമാർ നിരന്തരം ജോലിയെടുക്കുന്നതായാണ്‌ റിപ്പോർട്ട്‌. സൊമാറ്റോ, വൺ പ്ലസ്‌ തുടങ്ങിയവയും ഇതിൽപ്പെടും. "എത്തിക്കൽ ഹാക്കിങ്‌' എന്നാണ്‌ ഇതറിയപ്പെടുന്നത്‌. ആഗോളസമൂഹമായി പ്രവർത്തിക്കുകയാണ്‌ ഹാക്കർമാർ. സമൂഹത്തിന്റെ നന്മയ്ക്കായാണ്‌ എത്തിക്കൽ ഹാക്കർമാർ പ്രവർത്തിക്കുന്നത്‌–-ആഗോള ഹാക്കർ കമ്യൂണിറ്റി സീനിയർ ഡയറക്ടർ ലൂക് തക്കർ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ഹാക്കർമാർക്ക്‌ സൊമാറ്റോ 70 ലക്ഷത്തിലധികം രൂപ പ്രതിഫലം നൽകിയതായാണ്‌ റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top