29 March Friday

എന്താണ് ടെലിഗ്രാം, എന്ത് കൊണ്ട് ടെലിഗ്രാം?

കേരളാഗ്രാംUpdated: Monday Dec 25, 2017

നമ്മള്‍ പലരും ടെലിഗ്രാമിനെകുറിച്ച് കേട്ടിട്ടുണ്ടാകും . പക്ഷേ ആ കാര്യങ്ങള്‍ പലതും തെറ്റാണ്. ഒരു കാലത്ത് വാട്ട്‌സ് ആപ്പില്‍ കൂടി ഏറ്റവും കൂടുതല്‍ പ്രചരിക്കപെട്ട ഒരു കാര്യമായിരുന്നു ടെലിഗ്രാം ഒരു ഇന്ത്യന്‍ ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പാണെന്ന് . എന്നാല്‍ ടെലിഗ്രാം ഇന്ത്യന്‍ നിര്‍മ്മിതം അല്ല , റഷ്യക്കാരന്‍ ആയ പവേല്‍ ഡുറോവോ ആണ് ടെലിഗ്രാമിന് പിന്നില്‍ .

എന്ത് കൊണ്ട് ടെലിഗ്രാം ?

ടെലിഗ്രാം ഓപ്പണ്‍ സോഴ്‌സ് ക്ലൗഡ് ബെയ്‌സ്ഡ് ഇന്‍സ്റ്റന്റ് ആപ്പ് ആണ് . ക്ലൗഡ് ബെയ്‌സ്ഡ് ആയതിനാല്‍ തന്നെ നമുക്ക് ഒരേ സമയം വത്യസ്ത ഉപകരണങ്ങളില്‍ ടെലിഗ്രാം ഉപയോഗിക്കാം . ടെലിഗ്രാം യൂസറിന്റെ പ്രൈവസിക്കാണ് മുന്‍ഗണന  കൊടുക്കുന്നത് . MTProto എന്ന പ്രോട്ടോകോള്‍ ആണ് ടെലിഗ്രാം ഉപയോഗിക്കുന്നത് .ഇതുമൂലം ഹാക്കര്‍മാര്‍ക്ക് ഡാറ്റ ചോര്‍ത്താന്‍ സാധിക്കില്ല .മൊബെല്‍ നഷ്ടപെട്ടാലും ലോഗിന്‍ ചെയ്യാതിരിക്കാന്‍ നമ്മുക്ക് സ്റ്റെഅപ്പ് വെരിഫിക്കേഷന്‍ വച്ച് അക്കൗണ്ട് സുരക്ഷിതമാക്കാം .

ടെലിഗ്രാമിന്റെ മറ്റൊരു പ്രധാന പ്രത്യേകത നമ്പര്‍ ഷെയര്‍ ചെയ്യാതെ തന്നെ മറ്റുള്ളവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കുന്നു . ടെലിഗ്രാം യൂസര്‍ ഡാറ്റ ആര്‍ക്കും തന്നെ കൈമാറുന്നില്ല . അത് കൊണ്ട് തന്നെ ടെലിഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും നല്ല രീതിയില്‍ ഉപയോഗിക്കുന്നു .

സീക്രട്ട് ചാറ്റ് :

സീക്രട്ട് ചാറ്റിന്  End To End Encryption ആണ് ഉപയോഗിക്കുന്നത് . ഇത്തരം മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റില്ലെന്നാണ് ടെലിഗ്രാം പറയുന്നത് . തിരിച്ചെടുത്തു കൊടുക്കാന്‍ ടെലിഗ്രാം യൂസര്‍മാരെ വെല്ലുവിളിച്ചിട്ടുമുണ്ട് . 30,00,000 ഡോളര്‍ ആണ് ടെലിഗ്രാം ഇത് ബ്രെയ്ക്ക് ചെയ്യ്താല്‍ നല്‍കുക . സീക്രട്ട് ചാറ്റില്‍ അയക്കുന്ന മെസ്സേജ് ലഭിക്കുന്ന വ്യക്തിയുടെ കൈയില്‍ എത്ര നേരം നില്‍ക്കണം എന്ന് നമുക്ക് തീരുമാനിക്കാം , ഇതിലൂടെ അയക്കുന്ന മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കില്ല . ഇത്തരം മെസേജ് ആന്‍ഡ്രോയിഡിലെ ലോലിപോപ്പ് മുതല്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല . കിറ്റ്കാറ്റ് വെര്‍ഷനില്‍ എടുത്താല്‍ നോട്ടിഫിക്കേഷനും ലഭിക്കും !

ചാനല്‍ :


ചാനല്‍ ഉപയോഗിക്കുന്നത് oneway കമ്മ്യൂണിക്കേഷന് വേണ്ടിയാണ് .ചാനല്‍ വഴി നമുക്ക് എന്തും ഷെയര്‍ ചെയ്യാം . ചാനല്‍ മാനേജ് ചെയ്യുന്നത് ആരാണ് എന്ന് നമുക്ക് അറിയാന്‍ പറ്റില്ല . ചാനലില്‍ മെമ്പര്‍ ലിമിറ്റ് ഇല്ല .

സൂപ്പര്‍ ഗ്രൂപ്പ് :

അഡ്മിന് പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ ഉള്ള ഗ്രൂപ്പുകളാണ് ഇവ. 50000 മെമ്പര്‍മാരെ നമുക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാം . അഡ്മിന് ഗ്രൂപ്പ്‌ അംഗങ്ങള്‍  അയക്കുന്ന ഏതൊരു മെസേജും ഡിലീറ്റ് ചെയ്യാം . അത് പോലെ അയച്ച വ്യക്തിക്കും ഡിലീറ്റ് ചെയ്യാം . ഗ്രൂപ്പിലെ ആര്‍ക്കൊക്കെ മെസേജ് അയക്കാം , ആര്‍ക്കൊക്കെ സ്റ്റിക്കര്‍ ,Gif, ലിങ്ക് തുടങ്ങിയ അയക്കാം എന്നൊക്കെ അഡ്മിന് തീരുമാനിക്കാം .

ബോട്ടുകള്‍ :

തേര്‍ഡ് പാര്‍ട്ടി കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ്  ബോട്ടുകള്‍ എന്ന്‍ അറിയപ്പെടുന്നത് .യൂസറിന്റെ മറുപടി അനുസരിച്ച് ഒരു പ്രത്യേക കാര്യത്തിനോ റാന്റം ആയോ മറുപടി നല്‍കാന്‍ ബോട്ടുകള്‍ക്ക് കഴിയും . യൂടൂബ് /ഫെയ്‌സ് ബുക്ക് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ , സോഷ്യല്‍ മീഡിയ  Feed കള്‍ റീഡ് ചെയ്യാന്‍ , പോള്‍ ക്രിയേറ്റ് ചെയ്യാന്‍ തുടങ്ങി നിരവധി ബോട്ടുകള്‍ ടെലിഗ്രാമില്‍ ലഭ്യമാണ് .

അണ്‍ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജാണ് ടെലിഗ്രാം നല്‍കുന്നത് . 1.5 ജി ബി വരെ വലിപ്പമുള്ള ഏതു ഫയലുകളും കൈമാറാം , ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഡോക്യുമെന്റ് ഫോര്‍വേഡ് ചെയ്യാം . ടെലിഗ്രാമിലെ മറ്റൊരു പ്രത്യേക്കത , നാം അയച്ച മെസേജ് എഡിറ്റ് ചെയ്യാം , സ്വന്തമായി സ്റ്റിക്കര്‍ പാക്ക് ഉണ്ടാക്കാം ,  inbuilt മ്യൂസിക്ക് പ്ലെയര്‍, വീഡിയോ പ്ലെയര്‍ , ടെലിഗ്രാം പോലെ ഉള്ള ചില സര്‍വ്വീസുകളുടെ വീഡിയോ ടെലിഗ്രാമിന് തന്നെ പ്ലേ ചെയ്യാം , ഇന്‍സ്റ്റന്റ് വ്യൂ , മീഡിയം , ഇന്‍സ്റ്റന്റ് വ്യൂ സപ്പോര്‍ട്ടാകുന്ന സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ ബ്രൗസറിന്റെ സഹായമില്ലാതെ തന്നെ ടെലഗ്രാമിനകത്തതു പെട്ടെന്ന് തുറന്നുവരും ......... ദിവസേന 50000 + ആളുകള്‍ ആണ് ടെലിഗ്രാമിലേക്ക് ജോയിന്‍ ചെയ്യുന്നത് . പുതിയ വര്‍ഷത്തില്‍ വലിയ മാറ്റങ്ങള്‍ ടെലിഗ്രാമില്‍ ഉണ്ടാകുമെന്ന് പവേല്‍ പറഞ്ഞിരിക്കുകയാണ്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top