26 April Friday

രക്തം പരിശോധിച്ചാലോ, ഒരു രൂപ മതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2019

ഒരു രൂപയ്‌ക്ക് എന്തുകിട്ടും? രക്തംപരിശോധിക്കാം എന്ന് ഇനി ധൈര്യമായി ഉത്തരം പറയാം. രക്തത്തിലെ ഹീമോ​ഗ്ലോബിന്റെ അളവ് കണ്ടെത്താന്‍ ഇനി വെറും ഒരു രൂപയും ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്പും മതി. ഖര​ഗ്പുര്‍ ഐഐടിയിലെ പ്രൊഫസര്‍ സുമന്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള ​ഗവേഷകസംഘമാണ് ചെലവ് കുറഞ്ഞതും അതീവ ലളിതവുമായ രക്തപരിശോധനാ സംവിധാനം ആവിഷ്കരിച്ചത്.

പ്രത്യേകതരം ഫില്‍ട്ടര്‍പേപ്പറും സ്മാര്‍ട്ട്ഫോണിലെ ആപ്പും മാത്രംമതി രക്തപരിശോധനയ്ക്ക്. രക്തഘടകങ്ങളുടെ തോത് ലളിതമായി മനസ്സിലാക്കാന്‍ സാധിക്കുംവിധം രാസപ്രവര്‍ത്തനം നടക്കുംവിധമുള്ള ഫില്‍ട്ടല്‍പേപ്പറുകളുടെ രൂപകൽപ്പനയിലാണ് ഐഐടിയിലെ ​ഗവേഷകരുടെ വൈദ​ഗ്ധ്യം. ഫില്‍ട്ടര്‍ പേപ്പറില്‍നിന്ന്‌ ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട്ഫോണ്‍ ആപ് വിശദമായ റിപ്പോര്‍ട്ട് നല്‍കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top