25 April Thursday

തീവണ്ടിയെയും വാട‌്സാപ്പിലെടുത്തേ...

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018

 റെയിൽവേ യാത്രാ വിവരങ്ങൾ നമ്മളുടെ വാട‌്സാപ്പിലും ഉടനെത്തുന്നു. റെയിൽവേ നോട്ടിഫിക്കേഷൻ വാട്സാപ്പിലും കൈമാറാനുള്ള ഒരുക്കത്തിലാണ‌് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റ് വിവരങ്ങൾ, ട്രെയിൻ സ്റ്റാറ്റസ്, ലൈവ് സ്റ്റേഷൻ തുടങ്ങിയ വിവരങ്ങൾ ഇനി വാട‌്സാപ്പിൽ അറിയാൻ സാധിക്കും. മേക്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ഐആർസിടിസിയുടെ ഈ ആശയം.  

വാട്സാപ്പിന്റെ പുതിയ വേർഷൻ വഴിയാണ്  സൗകര്യം ലഭ്യമാകുക. മേക്ക്  മൈ ട്രിപ്പിന്റെ വാട്സാപ‌് നമ്പർ സേവ് ചെയ്ത് ചാറ്റ് എടുത്ത് ട്രെയിൻ നമ്പർ അയച്ചാൽ ലൈവ് സ്റ്റേഷൻ അടക്കമുള്ള വിവരങ്ങൾ മേക്ക്  മൈ ട്രിപ്പ് കൈമാറും. ബുക്കിങ് നില അറിയണോ? എങ്കിൽ പിഎൻആർ നമ്പർ അയച്ചാൽ വിവരം ഉടനടി മുന്നിൽ. ഇപ്പോൾ വിവരങ്ങൾ അറിയാൻ വെബ്സൈറ്റും ആപ്ലിക്കേഷനും സജീവമാണ്.  വെബ്സൈറ്റ് ഇതിനായി പലകുറി നവീകരിച്ചിട്ടുമുണ്ട‌്. എന്നാലും സാധാരണക്കാർക്ക‌് എളുപ്പത്തിൽ കൈകാര്യം ചെയ്യയാൻ കഴിയുന്ന വാട‌്സാപ്പിലേക്കുള്ള മാറ്റം ആകർഷകമാകുമെന്നു  തന്നെയാണ‌്പ റെയിൽവേയുടെ കണക്കുകൂട്ടൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top