29 March Friday

ഇനി ഫോൺ തുറക്കാതെ മെസേജ‌് അയക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

ലോക്കായ ഫോൺ തുറന്ന‌് മെസേജ‌് അയക്കാനുള്ള ബുദ്ധിമുട്ടിന‌് വൈകാതെ പരിഹാരമുണ്ടാകും. ഫോൺ തുറക്കാതെ മെസേജ‌് അയക്കാനുള്ള സൗകര്യം അവതരിപ്പിക്കുന്നത‌്  ഗൂഗിളാണ‌്.

ഗൂഗിളിന്റെ വിർച്വൽ അസിസ‌്റ്റന്റ‌് വഴിയാണ‌് ഈ സേവനം ലഭ്യമാകുക. ഇത്തരത്തിൽ മെസേജ‌് അയക്കുന്ന സമയത്ത‌് ഫോൺ ലോക്ക‌് ആണെന്നതിന‌് തെളിവായി ഡിസ‌്പ്ലേയിൽ  ലോക്ക‌് ചിഹ്നം കാണാം. മെസേജ‌് അയച്ചുകഴിഞ്ഞാൽ ഡെലിവറി മെസേജ‌ും കിട്ടും.  കീബോർഡിന‌് പകരം ശബ‌്ദമുപയോഗിച്ചുള്ള വിർച്വൽ അസിസ്റ്റന്റ‌് സംവിധാനം സ‌്മാർട‌് ഫോൺ ഉപയോഗം കൂടുതൽ എളുപ്പമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഉപയോക്താക്കളെ അസിസ്റ്റന്റുമായി കൂടുതൽ ബന്ധിപ്പിക്കാനാണ‌്  പുതിയ സംവിധാനത്തിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത‌്. പരീക്ഷണാടിസ്ഥാനത്തിൽ, തെരഞ്ഞെടുത്ത ആൻഡ്രോയിഡ‌് ഉപകരണങ്ങളിൽ  മാത്രമാണ‌് ഇപ്പോൾ ഈ സേവനം ലഭിക്കുന്നത‌്. ഗൂഗിളിന്റെ പുതിയ ബീറ്റ വേർഷനായ 10.28 ൽ ഈ സംവിധാനം ഉണ്ടായേക്കുമെന്നാണ‌് റിപ്പോർട്ടുകൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top