29 March Friday

വാട്സ് ആപിലെ ആവശ്യമില്ലാത്ത സന്ദേശങ്ങള്‍ ഒഴിവാക്കാന്‍

നിഖില്‍ നാരായണന്‍Updated: Thursday Jun 23, 2016

വാട്സ് ആപിലൂടെ വരുന്ന “നമസ്കാരം“ ശുഭദിനം“ എന്നൊക്കെയുള്ള ചിത്രസന്ദേശങ്ങള്‍ നിങ്ങളുടെ ഫോണിലെ സ്ഥലംമുഴുവന്‍ കൈക്കലാക്കുന്നുണ്ടോ? നേഴ്സറി മുതല്‍ ജോലി സ്ഥലം അടക്കം ഒരു ഡസനിലധികം ഗ്രൂപ്പുകള്‍. ഇതില്‍ വരുന്ന സന്ദേശങ്ങളേ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലതാനും. അനാവശ്യ സന്ദേശങ്ങള്‍ ചിത്രങ്ങളുടെ രൂപത്തിലാണെങ്കില്‍ ഫോണിലെ സ്ഥലവും കുറേ പോകും. ഇത് ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുണ്ടോ?

ഒരു ഫയല്‍ മാനേജര്‍ ആപ് ഉപയോഗിച്ച് വേണ്ടാത്ത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാം. പക്ഷെ വേണ്ടതും വേണ്ടാത്തതും നിങ്ങള്‍ ആപിന് പറഞ്ഞു കൊടുക്കേണ്ടിവരും. ഇതൊക്കെ മനസ്സിലാക്കാന്‍ ബുദ്ധിയുള്ള ഒരു ആപ് ഉണ്ടെങ്കിലോ? ഏതാണ് വെ ഫോട്ടോകള്‍, ഏതാണ് ബോറന്‍“ഗുഡ് മോണിങ്ങ്“ എന്നൊക്കെ എഴുതിയ ചിത്ര സന്ദേശങ്ങള്‍ എന്നത് താനെ മനസ്സിലാക്കി ഡിലീറ്റ് ചെയ്യുന്ന ഒരു ആപാണ് സിഫ്റ്റര്‍ കമ്പനിയുടെ മാജിക്ക് ക്ളീനര്‍  

നിങ്ങളുടെ ഫോണിലെ ചിത്രങ്ങള്‍ തങ്ങളുടെ പക്കലുള്ള “ബോറന്‍“ ചിത്രങ്ങളൂമായി താരതമ്യം ചെയ്ത് ഡിലീറ്റ് ചെയ്യേണ്ടവയാണോ അല്ലയോ എന്ന് മനസ്സിലാക്കി ഡിലീറ്റ് ചെയ്യാന്‍ മാജിക്ക് ക്ളീനര്‍ സഹായിക്കും. സിഫ്റ്റര്‍ എന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ളാറ്റഫോമിന്റെ മാജിക്ക് ക്ളീനര്‍ സൌജന്യമാണെങ്കിലും  എല്ലാ ചിത്രങ്ങളും ഒരുമിച്ച് ഡിലീറ്റ് ചെയ്യാന്‍ പറ്റിയെന്ന് വരില്ല. ഒരു നിശ്ചിത എണ്ണം മാത്രമേ ഒറ്റയടിക്ക് നീക്കം ചെയ്യാന്‍ സാധിക്കൂ — നിങ്ങള്‍ കൂടുതല്‍പേരെ ഈ സേവനം ഉപയോഗിക്കാന്‍? ഈ ആപിലൂടെ ‘ക്ഷണിച്ചാല്‍ ഈ “നിശ്ചിത എണ്ണം“ കൂടും.

ബോറന്‍ സന്ദേശങ്ങള്‍ അയക്കുന്ന സുഹൃത്തുക്കളെ ചൊടിപ്പിക്കുന്നതിലും ഭേദം ഈ ആപ് അല്ലേ?

nikhilnarayanan@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top