20 April Saturday

വാട‌്സാപ്പിൽ ഇനി സ‌്ക്രീൻഷോട്ടില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019

സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിൽ മുൻപന്തിയിലാണ‌് വാട‌്സാപ്.  തുടരെത്തുടരെ  അവതരിപ്പിക്കുന്ന പുതിയ സവിശേഷതകളാണ് വാട‌്സാപ്പിനെ ഏറെ പ്രീയമാക്കുന്നത‌്. പുതുത‌ായി ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സാപ് വെരിഫിക്കേഷൻ സംവിധാനമാണ‌് വരുന്നത‌്. അതുമാത്രമല്ല ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി  വാട്‌സാപ് മെസേജുകൾ സ്‌ക്രീൻ ഷോട്ട് ചെയ്യുന്നത് തടയാം. അതായത് ഫിംഗര്‍ പ്രിന്റ് വെരിഫിേക്കേഷൻ ഓൺ ആക്കിയാല്‍ പിന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്‌സാപ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല.

വാട്‌സാപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് ഈ മാറ്റമുള്ളത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ സ്വന്തം ഫോണില്‍ വാട്‌സാപ് മെസേജുകളുടെ ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക. ഇതിനോടൊപ്പം അനിമേറ്റ‌് സ്റ്റീക്കറുകളും പുതിയ സവിശേഷതയായി വാട‌്സാപ് അവതരിപ്പിച്ചിട്ടുണ്ട‌്. ജിഫ‌് സ്റ്റിക്കറുകളിൽനിന്ന‌് വ്യത്യസ്തമായാണ‌് പുതിയ അനിമേറ്റ‌് സ്റ്റിക്കറുകൾ എന്നാണ‌് വാട‌്സാപ്പിന്റെ അവകാശവാദം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top