23 April Tuesday

ക്രോമിനെ വിഴുങ്ങുന്നു മാൽവെയർ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020

ബ്രൗസറുകളിലെ കേമനാണ്‌ ഗൂഗിൾ ക്രോം. എന്നാൽ, ഉപയോക്താക്കൾക്ക്‌ വലിയ തിരിച്ചടിയാകുന്ന വാർത്തയാണ്‌ ഇപ്പോൾ പുറത്തുവരുന്നത്‌. ഗൂഗിൾ ക്രോമിൽ വൻ മാൽവെയർ ആക്രമണം റിപ്പോർട്ടു ചെയ്‌തു . ക്രോം ഉപയോഗിക്കുന്ന 17 ലക്ഷത്തോളം ഉപയോക്താക്കളെ അഞ്ഞൂറിലധികം മാൽവെയറാണ്‌ ബാധിച്ചത്‌. നെറ്റ്‌വർക്കിങ് കമ്പനിയായ സിസ്‌കോ, ഡെയ്‌ലി എക്‌സ്‌പ്രസിൽ പ്രസിദ്ധീകരിച്ചതാണിത്‌.

ക്രോമിൽ പ്രവേശിക്കുന്ന മാൽവെയറുകൾ രേഖകളും വിവരങ്ങളും നശിപ്പിക്കുന്നു. ഡെൽ, ബെസ്റ്റ്‌ബൈ തുടങ്ങിയ വെബ്‌സൈറ്റുകളിലാണ്‌ ഇവ കണ്ടത്‌. രണ്ടു വർഷത്തിലേറെയായി ഈ മാൽവെയറുകൾ പ്രവർത്തനക്ഷമമാണെന്നതാണ്‌ ഏറ്റവും ഗുരുതരമായ കാര്യം. ചിലത്‌ 2010 മുതൽ പ്രവർത്തനക്ഷമമാണ്‌. ഇവ നിരവധി ഉപയോക്താക്കളുടെ ഡാറ്റ ഇതിനകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്‌. പല മാർഗങ്ങളിലൂടെയും ഗൂഗിൾ കോടിക്കണക്കിന്‌ മാൽവെയറുകളെ തുരത്തിയിട്ടുണ്ടെങ്കിലും പൂർണമായി  പരിഹരിക്കാൻ ഇതുവരെയുമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top