28 March Thursday

ഇനി തേങ്ങയ്ക്കും ഇമോജി

നിഖില്‍ നാരായണന്‍Updated: Thursday Aug 17, 2017

വാട്സാപ്പും ഫെയ്സ്ബുക്കും ജീവിതത്തിന്റെ ‘ഭാഗമായ നമുക്ക് ഇമോജി എന്നത് സുപരിചിതമായ ഒന്നാണ്. (സംഭവം പിടി കിട്ടിയില്ലേ? ചിരിക്കുന്ന മുഖവും, കൊടികളും, കാറും മീനും ഒക്കെ നമ്മള്‍ കുഞ്ഞുചിത്രങ്ങളുടെ രൂപത്തില്‍ വാട്സാപ്പിലോക്കെ കാണുന്നില്ലേ? അതുതന്നെ സംഭവം). ഓരോ വര്‍ഷവും ഈ ഇമോജികളുടെ പട്ടിക വലുതായിക്കൊണ്ടിരിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പാണ് തൊലിയുടെ നിറമനുസരിച്ചുള്ള ഇമോജികള്‍ രംഗത്തുവന്നത്. ഉദാഹരണത്തിന് കൈകൂപ്പുന്ന ഇമോജി ഇന്ന് തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്കു വേണ്ട നിറത്തില്‍ തെരഞ്ഞെടുക്കാം. കറുത്തതും, വെളുത്തതും, അതിനിടയിലുള്ള നിരവധി നിറങ്ങളും.

ഈ വര്‍ഷം ആദ്യം ഏതാനും പുതിയ ഇമോജികള്‍ വരുന്നു എന്ന പ്രഖ്യാപനം ഉണ്ടായത് നിങ്ങള്‍ വായിച്ചുകാണും. അപ്പോള്‍ ഇതൊക്കെ ആരാണ് തീരുമാനിക്കുന്നതെന്നാണോ?  യൂണികോഡ് കണ്‍സോര്‍ഷ്യം എന്നൊരു സ്ഥാപനം ഉണ്ട്. ലോകഭാഷകളിലെ ലിപികളുടെ കംപ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിര്‍മിച്ചിരിക്കുന്ന മാനദണ്ഡമാണ് യൂണികോഡ്. യൂണികോഡ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്ന സംഘടനയാണ് ഡിശരീറല ഇീിീൃശൌാേ. ഇതിന്റെ കീഴില്‍ ഇമോജികള്‍ക്കു മാത്രമായി ഒരു സബ്കമ്മിറ്റി ഉണ്ട്. ഇവരാണ് പുതിയ ഇമോജികള്‍ സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇക്കൊല്ലം ആദ്യം പുറത്തിറങ്ങിയ ചട്ടങ്ങള്‍ ഋാീഷശ 5.0 എന്ന് അറിയപ്പെടുന്നു. ഇതില്‍ നമ്മുടെ തേങ്ങ, ശിരോവസ്ത്രം ധരിച്ച സ്ത്രീ, പറക്കുംതളിക, ജിറാഫ്, ചീവീട് എന്നിവയടക്കം 69 പുതിയ ഇമോജികള്‍ക്കാണ് സമ്മതം ലഭിച്ചത്. ഈ വര്‍ഷം അവസാനത്തോടുകൂടി ഈ പുതിയ ഇമോജികള്‍ നിങ്ങളുടെ ഫോണിലെ ആപ്പുകളില്‍ ലഭ്യമാകുമെന്നു പ്രതീക്ഷിക്കാം. ഈ വര്‍ഷം നിങ്ങളില്‍ എത്തുന്ന ഇമോജികളുടെ പട്ടിക ഇവിടെ കാണാം:: http://blog.emojipedia.org/final-2017-emoji-list/

ഇക്കഴിഞ്ഞയാഴ്ച 2018ലെ ഇമോജികളുടെ സാധ്യതാപട്ടിക(Emoji 6.0)  പുറത്തിറങ്ങി. മാങ്ങമുതല്‍ സേഫ്റ്റിപിന്‍വരെ, കൊഞ്ചുമുതല്‍ മയില്‍വരെ. തേങ്ങയുടെ ഇമോജി വന്നപ്പോള്‍ മാങ്ങ എന്തുകൊണ്ടില്ല എന്ന ചോദ്യം വന്നിരുന്നു. 2018ലെ പട്ടികയിലെ മാങ്ങയ്ക്ക് സമ്മതംകിട്ടിയാല്‍ അതിനൊരു തീരുമാനമാകും.

ഇങ്ങനെ ഇമോജികള്‍ കൂടുതല്‍ വരികയും ആശയ വിനിമയത്തിന്റെ ഉപാധിയായി മാറുകയും ചെയ്തുകൊണ്ടിരുന്നാല്‍നമുക്ക് മടുപ്പുവരില്ലേ? ഇത്രയും ഇമോജികള്‍ വന്നാല്‍ നമ്മള്‍ ഓവറാക്കാതെ അപ്പുക്കുട്ടാ” എന്നു പറയിപ്പിക്കുന്ന തലത്തില്‍എത്തുമോ? അല്ല, ഇതെല്ലാം വിട്ട് ഭാവിയില്‍ നമ്മള്‍ വെറും അക്ഷരങ്ങളിലേക്ക് തിരിച്ചുപോകുമോ?
 

ഇമോജികളുടെ കാലം
ചാറ്റിലൂടെയും മെയിലിലൂടെയും ഉള്ള ആശയവിനിമയത്തിന്റെ ഒരു വലിയ ന്യൂനതനാശയം മുഴുവനായും പറയാന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പറയാന്‍സാധിക്കുമോ എന്നതാണ്. നിങ്ങളുടെ ‘ഭാവം അങ്ങേതലയ്ക്കലെ ആളെ അറിയിക്കാന്‍ ഇമോജികള്‍ നമ്മളെ സഹായിക്കുന്നു. ചീത്തപറയാതെ ചീത്തവിളിക്കാനും, ചിരിക്കാതെ ചിരിക്കാനും ഒക്കെ നമുക്ക് ഇതിലൂടെ സാധിക്കുന്നു. ഇതു കൂടാതെ പക്ഷിയും, മൃഗങ്ങളും, ഫലങ്ങളും ഒക്കെ ഇമോജികളായി വന്നതോടെ സംസാരം മുഴുവന്‍ ചിത്രങ്ങളിലൂടെയാക്കാന്‍ സാധിക്കുന്നു. 2015ല്‍ ഷെവര്‍ലെ ഒരു പത്രകുറിപ്പ് ഇമോജികള്‍ മാത്രം ഉപയോഗിച്ച് ഇറക്കിയത് വലിയ വാര്‍ത്തയായിരുന്നു. ജൂലൈ 17 എല്ലാ വര്‍ഷവും ലോക ഇമോജിദിനമായി ആഘോഷിക്കുന്നു. ഇമോജികളെ ആസ്പദമാക്കി The Emoji Movie  എന്നൊരു സിനിമ ഇക്കഴിഞ്ഞമാസം റിലീസാവുകയുണ്ടായി. ഇതൊക്കെ ഇന്നത്തെ ലോകം ഇമോജികള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം അടിവരയിട്ട് പറയുന്നു. ഇമോജികളുടെ എണ്ണം കൂടുകയും സന്ദര്‍ഭം അനുസരിച്ച് തപ്പിയെടുക്കാന്‍ ഉപയോക്താക്കള്‍ ബുദ്ധിമുട്ടുന്നുവെന്നു മനസ്സിലാക്കിയ വാട്സാപ്പ് ഇമോജികള്‍ തെരയാനുള്ള സംവിധാനം ഈയടുത്ത് കൊണ്ടുവന്നു. ജപ്പാനില്‍ തൊണ്ണൂറുകളില്‍ ജനിച്ച, പിന്നീട് ആപ്പിളും, ഗൂഗിളും, മൈക്രോസോഫ്റ്റും രണ്ടു കൈയും നീട്ടി സ്വീകരിച്ച ഇമോജികള്‍ ഇന്ന് യുവതലമുറയുടെ മാത്രമല്ല, എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top