27 April Saturday

ആപ്പിൾ വാച്ച‌് സൂപ്പറാ...

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

മുങ്ങിത്താഴ്‌ന്ന യുവാവിനെ രക്ഷിച്ചത‌് സ്വന്തം ആപ്പിൾ വാച്ച‌്. ആപ്പിൾ വാച്ചിലുള്ള എമർജൻസി എസ‌്ഒഎസ‌് ഫീച്ചറാണ‌് തന്റെ ജീവൻ രക്ഷിച്ചതെന്ന‌് അമേരിക്കയിലെ ചിക്കാഗോ സ്വദേശിയായ ഫിലിപ്പ‌് ഈശോയെന്ന എന്ന യുവാവ‌് വെളിപ്പെടുത്തി. ജെറ്റ‌് സ‌്കൈ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ‌് ഫിലിപ്പ‌് വെള്ളത്തിലേക്ക‌് വീണത‌്‌. അപകടത്തിൽ മൊബൈൽ ഫോണും മറ്റും നഷ്ടപ്പെട്ടു. ചുറ്റുമുള്ള ബോട്ടിലുള്ളവർക്ക‌ുപോലും ഫിലിപ്പിനെ രക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ‌് ആപ്പിൾ വാച്ച‌് രക്ഷകനായത‌്.

വാച്ചിലെ എമർജൻസി എസ‌്ഒഎസ‌് സംവിധാനത്തിലൂടെ സഹായത്തിനായി 911 ലേക്ക‌് വിളിച്ചു. അധികൃതർ ഉടനെത്തി ഫിലിപ്പിനെ രക്ഷിക്കുകയും ചെയ്തു. ആപ്പിൾ വാച്ചിന്റെ സഹായത്തോടെ അമേരിക്കയിലും നിരവധി ആളുകൾ മരണത്തിൽനിന്ന‌് രക്ഷപ്പെട്ടിട്ടുണ്ട‌്. വാച്ചിലെ ഇസിജി ഫീച്ചറാണ‌് ഏറ്റവും കൂടുതൽ വേഗത്തിൽ കൂടുതൽ ആൾക്കാരെ മരണത്തിൽനിന്ന‌് രക്ഷപ്പെടുത്തിയത‌്. ഈ സംവിധാനം ഇതുവരെ ഇന്ത്യയിൽ ലഭ്യമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top