20 April Saturday

ഭിന്നശേഷിക്കാർക്ക് വോട്ടിന് ആപ്പ‌്

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രത്യേക ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമീഷന്‍. പിഡബ്ല്യുഡി (പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാം. ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യം ഈ ആപ്പിലുണ്ട്. പോളിങ‌് ബൂത്തിലേക്ക‌് പോകാന്‍ വീൽചെയർ ആവശ്യമുള്ളവർക്ക‌് മുൻകൂട്ടി ആപ്പ‌് വഴി അത് ആവശ്യപ്പെടാം. അനുയോജ്യമായ പോളിങ‌് സ്റ്റേഷന്‍ ലഭ്യമാക്കുന്നതിനും പ്രത്യേകമായ ക്യൂ ഒരുക്കുന്നതിനുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമീഷന്‍ സൗകര്യമൊരുക്കും. 

ഭിന്നശേഷി വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ ലിസ്റ്റില്‍നിന്ന് ഭിന്നശേഷി വോട്ടര്‍ ആകുന്നതിനുമുള്ള സൗകര്യവും ആപ്പ് വഴി ലഭിക്കും. പോളിങ‌് ബൂത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top