26 April Friday

സ്മാര്‍ട്ട് ഫോണ്‍ കാഴ്ചകള്‍ ടെലിവിഷനില്‍ കാണാന്‍

നിഖില്‍ നാരായണന്‍Updated: Friday Apr 15, 2016

യൂട്യൂബില്‍ സിനിമ കാണുമ്പോള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ ഫോണ്‍ സ്ക്രീന്‍ ഇത്തിരി വലുതായിരുന്നെങ്കില്‍ എത്ര ഉപകാരമായേനേ  എന്ന് ചിന്തിച്ചിട്ടില്ലേ? ഗൂഗിള്‍ സ്ളൈഡ് ഉപയോഗിച്ച് പ്രസന്റേഷന്‍ കംപ്യൂട്ടറില്‍ ഉണ്ടാക്കുംമ്പോഴും ഈ സ്ക്രീനൊന്ന് വലിയതായിരുന്നെങ്കില്‍ എന്ന് കരുതിയിട്ടുണ്ടോ? കോഴ്സെറ, ലിന്‍ഡ (Coursera, Lynda) തുടങ്ങിയ  പഠനസംബന്ധമായ ആപ്പുകളും സൈറ്റുകളും ആകട്ടെ, ഗൂഗിള്‍പ്ളസ്സിലുള്ള ഫോട്ടോകള്‍ കാണുന്നതാകട്ടെ, നമുക്ക് ചിലപ്പോഴൊക്കെ വലിയ സ്ക്രീനിനോടാണു താല്‍പര്യം.

നിങ്ങളൂടെ ടിവിക്ക് എച്ച്ഡിഎംഐ (HDMI) പോര്‍ട്ടും, നിങ്ങളുടെ ടിവിയുള്ളിടത്ത് വൈ–ഫൈയും ഉണ്ടോ? എന്നാല്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാം. ഗൂഗിള്‍ ഡോട്ട് കോം/ക്രോംകാസ്റ്റ് (google.com/chromecast) എന്ന വിലാസത്തില്‍ ചെന്ന് ഒരു ക്രോംകാസ്റ്റ് വാങ്ങുക. വില 2999 രൂപ. ക്രോംകാസ്റ്റ് നിങ്ങളുടെ ടിവിയുടെ എച്ച്ഡിഎംഐ പോര്‍ട്ടില്‍ കണക്റ്റ് ചെയ്യുക; അതിന്റെ കൂടെ വരുന്ന പവര്‍ അഡാപ്റ്റര്‍ കുത്തുക. എന്നിട്ട് വീട്ടിലെ വൈ– ഫൈയുമായി ബന്ധിപ്പിക്കുന്ന “സെറ്റ്അപ്“ അതിന്റെ മാന്വലില്‍ പറഞ്ഞതുപോലെ ചെയ്യുക. 

ഇനി നിങ്ങളുടെ ഐ പാഡില്‍നിന്നോ, ആന്‍ഡ്രോയിഡ് ഫോണ്‍/ടാബ്, ലാപ്ടോപ്പ് എന്നിവയില്‍നിന്നൊക്കെ ടിവിയിലേക്ക് പ്രൊജക്ട് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ ക്രോംകാസ്റ്റുമായി കൂടെ പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പട്ടിക അതും Android, iOS, Desktop എന്നിവയായി തരംതിരിച്ച്) — ഇവിടെ ലഭ്യമാണ്. — google.com/chromecast/apps

2013ല്‍ ഇറങ്ങിയ ക്രോംകാസ്റ്റിന്റെ രണ്ടാംതലമുറ കഴിഞ്ഞവര്‍ഷം അവസാനം ഇറങ്ങുകയുണ്ടായി. കഴിഞ്ഞ സെപ്തംബറിലെ കണക്കുപ്രകാരം രണ്ട് കോടി ക്രോംകാസ്റ്റുകള്‍ ലോകമെമ്പാടും വിറ്റുകഴിഞ്ഞു. ഒരു പെന്‍ഡ്രെെവിന്റെ വലുപ്പമുള്ള ഈ ചെറിയ ഉപകരണം നമ്മുടെ ഡിജിറ്റല്‍ ജീവിതം കൂടുതല്‍ ആനന്ദകരം ആക്കുമെന്നതില്‍ ഒരു സംശയവുമില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top