26 April Friday

ലിബ്രയെ കൈവിട്ട്‌ വിസയും മാസ്റ്റർകാർഡും

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

ഇബെ, സ്‌ട്രൈപ് എന്നിവയ്ക്കു പിന്നാലെ ഫെയ്‌സ്‌ബുക്കിന്റെ ക്രിപ്‌റ്റോ കറൻസിയായ ലിബ്രയുമായുള്ള കരാർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി ക്രെഡിറ്റ്‌ കാർഡുകളായ വിസയും മാസ്റ്റർ കാർഡും പ്രഖ്യാപിച്ചു. പേപൽ കഴിഞ്ഞ ആഴ്ച കരാറിൽനിന്ന്‌ പിന്മാറിയിരുന്നു. അതിനെ പിന്തുടർന്നാണ്‌ മറ്റു കമ്പനികളും ലിബ്രയുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കുന്നത്‌.  ഇത്‌ തങ്ങൾക്ക്‌ വലിയൊരു തിരിച്ചടിയാണെന്നും എന്നാൽ അവസാനമല്ലെന്നും ലിബ്ര പ്രതിനിധി അവിവാഹ്‌ ലിറ്റൻ പറഞ്ഞു.

അമേരിക്കയിൽ ലിബ്രയ്ക്ക്‌ എതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഈമാസം അവസാനത്തോടെ ഫെയ്‌സ്‌ബുക്ക്‌ മേധാവി മാർക്ക്‌ സുക്കർബർഗ്‌ ലിബ്രയുമായി ബന്ധപ്പെട്ട ഫെയ്‌സ്‌ബുക്കിന്റെ ഭാവിപരിപാടികൾ യുഎസ്‌ പാർലമെന്റിൽ അവതരിപ്പിക്കും. ബാങ്ക്‌ അക്കൗണ്ടുകൾ ഇല്ലാത്തവർക്കും ലിബ്ര ഉപയോഗിച്ച്‌ ആഗോളതലത്തിൽ ഓൺലൈൻ വഴി എന്തും വാങ്ങാൻ സാധിക്കുമെന്നാണ്‌ ലിബ്രയെ പിന്താങ്ങുന്നവരുടെ വാദം. പണപ്പെരുപ്പം നേരിടുന്ന രാജ്യങ്ങളായ സിംബാബ്‌വെ, വെനസ്വേല എന്നിവിടങ്ങളിൽ ലിബ്ര ഒരു ബദൽ ആശയമാണെന്നും ഇവർ പറയുന്നു.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top