28 March Thursday

ഈസി പൂട്ടിടാൻ ആപ്പിളും

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

പാസ്‌വേഡിന്റെ ആവശ്യകത അവസാനിപ്പിക്കാനൊരുങ്ങി ആപ്പിളും. ഇതിനായുള്ള കൂട്ടായ്മയായ ഫാസ്റ്റ് ഐഡന്റിന്റി ഓണ്‍ലൈനിൽ (ഫിഡോ) ആപ്പിളും അം​ഗമായി. പാസ്‌വേഡ് വഴി മാത്രമുള്ള ലോ​ഗിന്‍ സംവിധാനം കൂടുതല്‍ സുരക്ഷിതവും അതേസമയം എളുപ്പവും വേ​ഗത്തിലുമുള്ള രീതിയിലേക്ക് മാറ്റാനാണ് കൂട്ടായ്മയുടെ ശ്രമം. ഇതിനായി വെബ്സൈറ്റുകളിലും ആപ്പുകളിലും പുതിയ വെബ് ഓതന്റിക്കേഷനിലേക്ക് മാറും.

2019 മുതല്‍ ഫിഡോ നിഷ്കര്‍ഷിക്കുന്ന സവിശേഷതകള്‍ ​ഗൂ​ഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ്, മോസില ഫയര്‍ ഫോക്സ്, ആപ്പിള്‍ സഫാരി, ഒപറ എന്നിവയിലും ഉപയോ​ഗിക്കുന്നുണ്ട്.

ജൂലൈ 2012ലാണ് വിവിധ പാസ്‌വേഡുകള്‍ ഉണ്ടാക്കുക, ഓര്‍ക്കുക തുടങ്ങി ഉപയോക്താകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫിഡോ കൂട്ടായ്മ രൂപീകരിച്ചത്.
ആപ്പിളിനെ കൂടാതെ ടെക്‌ ഭീമന്മാരായ ആമസോൺ, ഫെയ്‌സ്‌ബുക്ക്‌, ഗൂഗിൾ എന്നിവരും കൂട്ടായ്‌മയുടെ ബോർഡ്‌ അംഗങ്ങളാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top