26 April Friday

അടിമുടി മാറി ​ഗൂ​ഗിള്‍ വഴികാട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

ഗൂഗിളിന്റെ വഴികാട്ടി ആപ്പായ ഗൂഗിൾ മാപ്പ്‌ പുതിയ ഭാവത്തിലേക്ക്‌. തത്സമയ പ്രതീതി യാഥാർഥ്യ സാങ്കേതികവിദ്യ സ്‌മാർട്ട്‌ഫോണിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്‌ ഗൂഗിൾ. ലൈവ്‌ വ്യൂ എന്ന്‌ പേരിട്ട സേവനത്തിലൂടെ പോകേണ്ട സ്ഥലത്തേക്കുള്ള വഴിയും ദിശയും കണ്ണുകൊണ്ട് കാണുന്നതുപോലെ അവതരിപ്പിക്കാനാണ് ശ്രമം.

പോക്കിമോൻ ഗോ എന്ന ഓൺലൈൻ ​ഗെയിമില്‍ വഴികാട്ടുന്നതിനു സമാനമായ രീതിയാണിത്. ഘട്ടംഘട്ടമായി ഈ സേവനം ആവശ്യക്കാരിലെത്തും.  ഗൂഗിൾ മാപ്പിന്റെ ബീറ്റ ശ്രേണിയില്‍ ആദ്യഘട്ടം ലഭ്യമാക്കും. മതിയായ സാങ്കേതിക സംവിധാനമുള്ള ആൻഡ്രോയിഡ്‌–- ഐഒസ്‌ ഫോണിൽ പുതിയ വഴികാട്ടിയെ കിട്ടും. ​ഗൂ​ഗിള്‍ മാപ്പ്‌ ഉപയോക്താക്കള്‍ക്ക് ലൈവ് വ്യു പുത്തന്‍ അനുഭവമാകുമെന്നുറപ്പ്.

ഗതാഗത തടസ്സം, ദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ മുന്നറിയിപ്പ്‌ നൽകുന്ന സേവനം ഗൂഗിൾ മാപ്പ്‌ അടുത്തിടെ അവതരിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top