24 April Wednesday

തെരഞ്ഞെടുപ്പ‌്: വേവലാതി ഫെയ‌്സ‌് ബുക്കിന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 9, 2018

 സാധാരണ തെരഞ്ഞെടുപ്പ‌് അടുക്കുമ്പോൾ രാഷ്ട്രീയക്കാർക്കാണ‌് വേവലാതി. ഇപ്പോഴിത് ഫെയ‌്സ‌്ബുക്കിനാണെന്ന‌് തെളിയിക്കുന്നതാണ‌് ഇന്ത്യയിൽ അഞ്ച‌് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച ഉടൻ 2000 പേരെ വ്യാജപ്രചാരണം തടയാൻ ഫെയ‌്സ‌്‌ബുക്ക‌്  നിയമിച്ച വാർത്തകൾ.

സാമൂഹ്യമാധ്യമങ്ങളിലൂടെ ബിജെപി പ്രവർത്തകർ വ്യാജപ്രചാരണം നടത്തുന്നുണ്ടെന്ന‌് പ്രസിഡന്റ‌് അമിത‌് ഷാ തന്നെ സമ്മതിച്ചപ്പോൾ സുക്കൻബർഗിന‌് ഇക്കാര്യത്തിൽ ഇട പെടാതിരിക്കാനാകില്ലല്ലോ. ഇന്ത്യയിൽ  രാഷ്ട്രീയപ്രചാരണങ്ങൾക്ക് സുതാര്യത വരുത്താൻ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത് ഫെയ്സ്ബുക്ക് വൈസ് പ്രസിഡന്റ് റിച്ചാർഡ് അലനാണ്.  വ്യാജപ്രചാരണങ്ങളുടെപേരിൽ അക്രമങ്ങൾ പടരുന്നതും കൊലപാതകങ്ങൾ നടക്കുന്നതും ഉത്തരേന്ത്യയിൽ നിത്യസംഭവമായി മാറിയിട്ടുമുണ്ട‌്. വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്താനാണ‌് പുതിയ നിയമനം. രാഷ്ട്രീയ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും സുതാര്യത ഉറപ്പാക്കുന്ന തരത്തിലുള്ള പുതിയ പതിപ്പിലേക്കാണ് കമ്പനി മാറുക. ആഗോളതലത്തിൽ പലയിടത്തും ഇത്തരത്തിലാണ് ഫെയ്സ്ബുക്ക് പ്രവർത്തിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫെയ്സ്ബുക്ക് ഇടപെടൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top