27 April Saturday

സെൽഫി വീഡിയോയെടുക്കൂ ബിപി അളക്കൂ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കൈയിൽ പാഡ്‌ ചുറ്റി, പ്രഷർ നൽകി അളക്കുന്ന രക്തസമ്മർദത്തിന്റെ കഥ ഇനി പഴഞ്ചനാകും. ബിപി അളക്കണോ ഒരു വീഡിയോസെൽഫി എടുത്താൽമതി! മുഖത്തിന്റെ സെൽഫി വീഡിയോകളിലൂടെ രക്തസമ്മർദം അളക്കാനാകുമെന്നാണ്‌ പുതിയ കണ്ടെത്തൽ. ട്രാൻസ്‌ഡെർമൽ ഒപ്റ്റിക്കൽ ഇമേജിങ്‌ എന്ന സോഫ്‌റ്റ്‌വെയറാണ്‌ വീഡിയോസെൽഫിയുടെ പിന്നിലെ മാന്ത്രികൻ. സ്‌മാർട്ട്‌ഫോൺവഴി നിങ്ങളെടുക്കുന്ന സെൽഫി വീഡിയോയിലൂടെ മുഖത്തെ രക്തയോട്ടത്തിന്റെ വ്യത്യാസം കൃത്യമായി ഈ സോഫ്‌റ്റ്‌വെയർ മനസ്സിലാക്കും.

ഐഫോൺവഴി ഷൂട്ട്‌ ചെയ്‌ത രണ്ടു മിനിറ്റുള്ള വീഡിയോവഴി ക്യാനഡ സ്വദേശികളും ചൈനക്കാരുമടങ്ങുന്ന 1328 പേരുടെ രക്തസമ്മർദം അളക്കാനായി. പാഡ്‌ ചുറ്റി അളക്കുന്ന രക്തസമ്മർദവും ഇതും തമ്മിൽ ഏറിയാൽ ഒരു ശതമാനം വ്യത്യാസമേ ഉണ്ടാകൂ എന്നാണ്‌ ശാസ്‌ത്രജ്ഞരുടെ അവകാശവാദം. നിശ്ചിത ലൈറ്റിങ്ങിലായിരുന്നു ഗവേഷകരുടെ വീഡിയോഷൂട്ടിങ്‌. അതിനാൽ, മറ്റിടങ്ങളിൽ ഷൂട്ട്‌ ചെയ്യുന്ന വീഡിയോയിലൂടെ ബിപി കൃത്യമായി അളക്കാൻ കഴിയുമോ എന്നത്‌ വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top