20 April Saturday

വീഡിയോ കോൺഫറൻസിങ്ങിന് കേരള സ്റ്റാര്‍ട്ടപ്പിന്റെ ഫോക്കസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020



കൊച്ചി
കേരള സ്റ്റാർട്ടപ് കമ്പനിയായ സ്കൈസ്‌ ലിമിറ്റഡ്‌ ടെക്നോളജീസ് കോവിഡ് കാലത്തെ വീഡിയോ കോൺഫറൻസുകൾക്കും വെബിനാറുകൾക്കുമായി ‘ഫോക്കസ്’ എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള ശബ്ദം, വീഡിയോ,  എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ലൈവ് പോകാനുള്ള സംവിധാനം, ലളിതമായ സ്ക്രീൻ ഷെയർ സൗകര്യം, ബിൽറ്റ് ഇൻ റെക്കോഡിങ്‌ സവിശേഷത, ഫയൽ ഷെയറിങ് തുടങ്ങിയവയാണ് ഫോക്കസിന് കമ്പനി എടുത്തുപറയുന്ന പ്രത്യേകതകൾ.

ആൻഡ്രോയ്‌ഡ്, ഐഒഎസ് ഉപകരണങ്ങളിലും വിൻഡോസ്, മാക്ക് ഒഎസ് കംപ്യൂട്ടറുകളിലും ഫോക്കസ് ലഭ്യമാകും. അടുത്ത രണ്ടുമാസത്തേക്ക് ഫോക്കസ് സൗജന്യമായിരിക്കുമെന്നും ലോകത്ത് എല്ലായിടത്തുനിന്നും  https://fokuz.io എന്ന ലിങ്കിലൂടെ ഇത് ലഭ്യമാകുമെന്നും സ്കൈസ് ലിമിറ്റഡ്‌ ടെക്നോളജീസ് സിഇഒ  മനോഥ്‌ മോഹൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top