29 March Friday

അടവ‌് മാറ്റി ‌എംഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

ഇന്ത്യൻ വിപണിയിൽ അഞ്ചാം വാർഷികം പൂർത്തിയാക്കിയ എം‌ഐ ആഘോഷ ഭാഗമായി കളം മാറ്റിപ്പിടിക്കുകയാണ‌്. ടെക‌് മേഖലയിൽനിന്ന‌് ക‌ളിപ്പാട്ട നിർമാണം പരീക്ഷിക്കുകയാണ‌് ഇന്ത്യയിൽ എംഐ. കുട്ടികളിൽ ഏകാഗ്രത വളർത്താനും വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ‌്തരാക്കുന്നതുമാകും ഉടൻ വിപണിയിലെത്തുന്ന എംഐ ട്രക്ക‌് ബിൽഡർ. കുട്ടികൾക്ക‌് കളിയിലൂടെ പഠനം രസകരമാക്കുകയാണ‌് ട്രക്ക‌് ബിൽഡറിന്റെ ലക്ഷ്യം. 530 ചെറുഭാഗങ്ങൾ ചേർത്തുവച്ച‌് ട്രക്കോ ബുൾഡോസറോ നിർമിക്കാം.

കുട്ടികൾക്ക‌് ഹാനികരമല്ലാത്ത വസ‌്തുക്കൾ ഉപയോഗിച്ചാണ‌് കളിപ്പാട്ടം നിർമിച്ചിരിക്കുന്നത‌്. നിർമാണ‌ത്തിൽ ആർക്കും പങ്കാളിയാകാമെന്നുള്ളതാണ‌് മറ്റൊരു പ്രത്യേകത‌. ജനങ്ങ‌ളിൽനിന്നു സംഭാവന സ്വീകരിച്ചുള്ള പുതിയ "ക്രൗഡ‌് ഫണ്ടിങ‌്' മാർക്കറ്റിങ‌് തന്ത്രവും ട്രക്കിനൊപ്പമെത്തുന്നു. ഒരാൾക്ക‌് ചുരുങ്ങിയത‌് 1199 രൂപ സംഭാവനയായി നൽകാം. 1500 ട്രക്ക‌് ബിൽഡർ നിർമിക്കുന്നതിന‌് എംഐക്ക‌് സംഭാവന സ്വീകരിക്കും. കൂടുതൽ പേർ താൽപ്പര്യം പ്രകടിപ്പിച്ചാൽ സംഭാവനയ‌്ക്ക‌് പുറത്തും കളിപ്പാട്ടങ്ങൾ നിർമിക്കുമെന്ന‌് എംഐ വാക്ക‌ുനൽകുന്നു. 25ന‌ു ഷിപ്പിങ‌് ആരംഭിക്കുന്ന ട്രക്ക‌് ബിൽഡർ സൗജന്യമായി ഡെലിവറി ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top