27 April Saturday

ബയോഗ്യാസ് പ്ലാന്റിൽ എല്ലാതരം വസ്തുക്കളും നിക്ഷേപിക്കാമോ?

എം കെ പി മാവിലായിUpdated: Thursday May 3, 2018

ബയോഗ്യാസ് പ്ലാന്റിൽ എല്ലാതരം വസ്തുക്കളും നിക്ഷേപിക്കാമോ. മുമ്പ് നിർമിച്ച പല ബയോഗ്യാസ് പ്ലാന്റുകളും ഇപ്പോൾ പ്രവർത്തനരഹിതമായാണ് കാണുന്നത്?
ടി ആർ ഗോപാലകൃഷ്ണൻ, മുളങ്കുന്നത്തുകാവ്, തൃശൂർ
പി രതീഷ്, കൊല്ലം കൊയിലാണ്ടി, കോഴിക്കോട് ജില്ല


ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി നുറുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ, കഞ്ഞിവെള്ളം, അരിയും മറ്റു ധാന്യങ്ങളും കഴുകിയ വെള്ളം, മത്സ്യ‐മാംസാദികൾ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും തുടങ്ങി അഴുകുന്ന മാലിന്യങ്ങൾ മാത്രം പ്ലാന്റിൽ നിക്ഷേപിക്കുക.

നിർദേശിച്ച അളവിനെക്കാൾ കൂടുതൽ അവശിഷ്ടങ്ങൾ പ്ലാന്റിൽ ഇടുന്നപക്ഷം അണുക്കൾക്ക് മുഴുവൻ മാലിന്യങ്ങളും വിഘടിപ്പിക്കാൻ ആവശ്യമായ സമയം ലഭിക്കാതിരിക്കുകയും പ്ലാന്റിൽനിന്ന് ദുർഗന്ധം വമിക്കുകയും ചെയ്യും. കൂടുതൽ കാലം അവശിഷ്ടങ്ങൾ ഇടാതിരുന്നാൽ അണുക്കൾ നശിച്ചുപോകുകയും പ്ലാന്റിന്റെ പ്രവർത്തനം നിന്നുപോകാനും സാധ്യതയുണ്ട്. മുട്ടത്തോട്, ചിരട്ട, തൊണ്ട് വാഴയില, അണുനാശിനികൾ, ഫിനോയിൽ, ഡെറ്റോൾ, സോപ്പുവെള്ളം, പ്ലാസ്റ്റിക്, കുപ്പി, ലോഹങ്ങൾ, തടികഷണം എന്നിവ പ്ലാന്റിൽ ഇടാതിരിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top