26 April Friday

അകലം കാത്ത്‌ ഡേറ്റിങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

സാമൂഹ്യ അകലം സൂക്ഷിക്കാൻ ആളുകൾ പരമാവധി ശ്രമിക്കുമ്പോൾ തിരിച്ചടിയാകുന്നത്‌ പരസ്‌പരം കണ്ടുമുട്ടാൻ സഹായിക്കുന്ന ഡേറ്റിങ്‌ ആപ്പുകൾക്കാണ്‌. പരിചയക്കാരെ കണ്ടാൽ പോലും  അകലം സൂക്ഷിക്കാനാണ്‌ ആരോഗ്യവകുപ്പ്‌ നിർദേശം. അപ്പോഴെങ്ങനെ ഇത്തരം ഡേറ്റിങ്‌ ആപ്പുകളിൽ കണ്ടെത്തുന്നവരുമായി അടുപ്പം കാണിക്കും. എന്നാൽ,  അതൊന്നും ടിൻഡർ, ബംബിൾ പോലുള്ള ഇത്തരം ആപ്പുകളെ ബാധിച്ചിട്ടില്ല. അവരിപ്പോഴും  ഉപഭോക്താക്കൾക്ക്‌ സേവനങ്ങൾ നൽകുന്നുണ്ട്‌. സേവനരീതികൾ അൽപ്പം പരിഷ്‌കരിക്കുന്നുവെന്ന്‌ മാത്രം. നേരിൽ കാണുന്നതിനു പകരം ഓൺലൈൻ വഴി പരിചയപ്പെടാൻ അവസരമൊരുക്കി വോയ്‌സ്‌ കോൾ, വീഡിയോ കോൾ പോലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി.

ഇതേ വഴിയിൽ ആൾക്കാരെ പരസ്‌പരം ഇടപഴകിക്കാനുള്ള വഴിയിലാണ്‌ ടിൻഡർ. ലോകത്തിൽ എവിടെനിന്നുമുള്ള ആളുകളുമായി ബന്ധപ്പെടാൻ പാസ്‌പോർട്ട്‌ എന്ന പുതിയ ഫീച്ചർ ടിൻഡർ ഇതിനിടെ അവതരിപ്പിച്ചിരുന്നു. എല്ലായിടവും അടച്ചിട്ടതോടെ ആളുകൾ കൂടുതൽ ചാറ്റിങ്ങിലേക്ക്‌ മാറിയിട്ടുണ്ട്‌. അതിനാൽ ചാറ്റിങ്ങിന്റെ എണ്ണം കൂടിയതായും ടിൻഡർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top