29 March Friday

നമുക്ക്‌ തീരെ സ്പീഡില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

ഇന്റർനെറ്റ്‌ വേഗതയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക്‌ 121–-ാം  സ്ഥാനം മാത്രം. ഊക്‌ല സ്‌പീഡ്‌ ടെസ്റ്റ്‌ ഗ്ലോബൽ ഇൻഡക്‌സിന്റെ  2017  ജൂലൈ മുതൽ 2019 ജൂൺ വരെയുള്ള കണക്കുപ്രകാരം ലോകശരാശരിയേക്കാൾ കുറവാണ്‌ ഇന്ത്യയുടെ നെറ്റ്‌ വേഗം.

ലോകത്തെ മൊത്തം ഇന്റർനെറ്റ്‌ സ്‌പീഡ്‌ സെക്കൻഡിൽ 22.81 എംബിയിൽനിന്ന്‌ 27.69 എംബി ആയും ബ്രോഡ്‌ബാൻഡ്‌ വേഗം സെക്കൻഡിൽ 46.8 ൽനിന്ന്‌ 63.85 ആയും വർധിച്ചു. ഇന്ത്യയിൽ ഇത്‌ 16.3 ൽനിന്ന്‌ 28.5 ആയി വർധിച്ചെങ്കിലും ലോകരാജ്യങ്ങളിൽ 121–-ാം സ്ഥാനത്ത്‌ മാത്രമാണ്‌ ഇന്ത്യക്കുള്ളത്‌.

ദക്ഷിണ കൊറിയയാണ്‌ വേഗതയിൽ മുന്നിൽ. സെക്കൻഡിൽ 165.9 എംബിയാണ്‌ അവിടത്തെ വേഗത. ഓസ്‌ട്രേലിയയും ഖത്തറുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്വിറ്റ്‌സർലൻഡ്‌, ക്യാനഡ, നെതർലൻഡ്‌സ്‌, നോർവേ എന്നീ രാജ്യങ്ങൾ പിന്നാലെയുണ്ട്‌. ഈ രാജ്യങ്ങളിലെല്ലാം 5ജി നെറ്റ്‌വർക്ക്‌ ലഭ്യമാണ്‌. ഭൂഖണ്ഡങ്ങളിൽ സൗത്ത്‌ അമേരിക്കയിൽ ഏറ്റവും കൂടുതൽ വേഗവർധനയുണ്ടായപ്പോൾ ഏഷ്യ രണ്ടാം സ്ഥാനത്തുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top