23 April Tuesday

തെരഞ്ഞെടുപ്പ‌ിന‌് എഫ്‌ബിയിൽ 30000 നിരീക്ഷകർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019


തെരഞ്ഞെടുപ്പിന‌് മുന്നോടിയായി സാമൂഹ്യമാധ്യമങ്ങളെ നിരീക്ഷിക്കാന്‍ 30000 ജീവനക്കാരെ സജ്ജരാക്കി ഫെയ‌്സ്‌ബുക്ക്. രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക‌് അടുക്കുമ്പോൾ ഫെയ്‌സ്ബുക്ക് ആസ്ഥാനമായ മെൻലോപാര്‍ക്കിലും ഡബ്ലിന്‍, സിംഗപ്പൂര്‍ തുടങ്ങിയ പ്രവര്‍ത്തനകേന്ദ്രങ്ങളിലേയും പ്രത്യേക സംഘങ്ങള്‍ 24 മണിക്കൂറും പ്രവർത്തിക്കും. സൈബര്‍ സുരക്ഷയിലെ വിദഗ്ധരുള്‍പ്പെടെ 40 സംഘത്തിലായി മുപ്പതിനായിരം ആളുകളാണ് പ്രവർത്തിക്കുക. ഇത‌് അമേരിക്കയിലെയും ബ്രസീലിലെയും തെരഞ്ഞെടുപ്പിൽ നിയോഗിച്ച ഫെയ‌്സ‌്ബുക്ക‌്‌ നീരിക്ഷകരെക്കാൾ കൂടുതലാണ‌്.  അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ വാര്‍ത്തകള്‍ ഏതെന്ന് നിര്‍ണയിക്കുക ഈ സംഘമായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചപ്പോൾത്തന്നെ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ സ്വമേധയാ തയ്യാറാക്കിയ പെരുമാറ്റച്ചട്ടം കമീഷന്‍ അംഗീകരിക്കുകയും അത് നിലവില്‍ വരുത്തുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top