20 April Saturday

പാസ് വേഡ് എത്രത്തോളം സുരക്ഷിതം

നിഖില്‍ നാരായണന്‍Updated: Thursday Jan 11, 2018

ഹാക്കര്‍മാര്‍ അഴിഞ്ഞാടിയ വര്‍ഷമാണ് കടന്നുപോയത്. ഇക്ക്വിഫാക്സ്, യൂബര്‍, ഒക്കെ ഇവരുടെ ഇരകളില്‍ ചിലര്‍ മാത്രം. ഇത്തരം അക്രമങ്ങള്‍ എല്ലാ വര്‍ഷവും നടക്കുന്നുണ്ടെങ്കിലും ഒരുപരിധിവരെ നമുക്ക് രക്ഷനേടാന്‍ സാധിക്കും. ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ട പാസ് വേഡുകള്‍ പലപ്പോഴും ഹാക്കര്‍മാര്‍ സൌജന്യമായോ അല്ലാതെയോ ലഭ്യമാക്കാറാണ് പതിവ്. അതിന്റെ പ്രത്യാഘാതങ്ങള്‍ മിക്കപ്പോഴും വലുതുമാണ്. ഈ അടുത്ത് നടന്ന ഹാക്കുകളില്‍ നിങ്ങളുടെ വിവരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ https://haveibeenpwned.com എന്ന സേവനം ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ഇവിടെ ചെന്ന് നിങ്ങളുടെ ഇ-മെയില്‍ അവരുടെ പട്ടികയിലുണ്ടോ എന്ന് നോക്കുക; ഉണ്ടെങ്കില്‍ അതില്‍ കൊടുത്ത  സേവനങ്ങളിലെയും, അല്ലാത്തതിലെയും പാസ് വേഡ് ഒക്കെ ഉടനടി മാറ്റുന്നതാണ് നല്ലത്.

ഇങ്ങനെ ഇക്കഴിഞ്ഞവര്‍ഷം പുറത്തായ പാസ്വേഡുകള്‍ സ്പ്ളാഷ് ഡാറ്റ എന്ന കമ്പനി ഒന്ന് വിശകലനംചെയ്തു. എന്നിട്ട് സര്‍വസാധാരണമായ പാസ് വേഡുകളുടെ പട്ടിക പുറത്തിറക്കി. 123456 എന്നതാണ് ഇതില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന പാസ് വേഡ്. മുഴുവന്‍ പട്ടിക ഇവിടെ കൊടുക്കുന്നു:

123456,Password, 12345678, qwetry, 12345, 123456789, letmein, 1234567, football, iloveyou, admin, welcome, monkey, login, abc123, starwars, 123123, dragon, password, maste, hello, freedom, whatever, qazwsx, trustno1

സുരക്ഷിത പാസ് വേഡിന് 15 മുന്‍കരുതലുകള്‍
1) മുകളിലത്തെ പട്ടികയിലെ ഒന്നും പാസ് വേഡ്ആയി ഉപയോഗിക്കാതിരിക്കുക.
2) അക്കങ്ങളും അക്ഷരങ്ങളും (ചെറുതും, വലുതും), സ്പെഷ്യല്‍ കാരക്ടറുകളും ഒക്കെ കൂടിയ പാസ് വേഡ് ഉപയോഗിക്കുക.
3) https://strongpasswordgenerator.com
പോലെയുള്ളസേവനങ്ങള്‍ ഉപയോഗിച്ച്കടിച്ചാല്‍പൊട്ടാത്ത പാസ് വേഡ് ഉണ്ടാക്കുക.
4) ഒരു സേവനത്തിന് ഉപയോഗിച്ച പാസ് വേഡ് മറ്റൊരു സേവനത്തിന് ഉപയോഗിക്കാതിരിക്കുക; ഒന്ന് ഹാക്ക് ചെയ്യപ്പെട്ടാല്‍ മറ്റുള്ളവയിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറാനുള്ള സാധ്യത ഇങ്ങനത്തെ നിലയിലുണ്ട്.
5) ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ലഭ്യമായ സേവനം ആണെങ്കില്‍ അത് ആക്ടിവേറ്റ് ചെയ്യുക (ജി-മെയില്‍, ഫെയ്സ്ബുക്ക് എന്നിവയ്ക്കൊക്കെ ഇത് ലഭ്യമാണ്; ഇത് ഓണാക്കിയാല്‍ രണ്ടാമതൊരു പിന്‍/ഒടിപി ഉണ്ടെങ്കില്‍ മാത്രമേ ലോഗിന്‍ചെയ്യാന്‍ സാധിക്കൂ).
6)  പാസ് വേഡ് എഴുതിയിടാതിരിക്കുക, പകരം ലാസ്റ്റ് പാസ് പോലെയുള്ള സേവനം ഉപയോഗിച്ച് സുരക്ഷിതമായി വയ്ക്കുക വു://ംംം.ഹമുമ.രീാ
7) ഇനി തന്നത്താന്‍ പാസ്വേഡ് ഉണ്ടാക്കിയാലും അതില്‍ സ്വന്തം/സ്വന്തക്കാരുടെപേരോ, സ്വകാര്യവിവരങ്ങളോ ഒഴിവാക്കുക.
8)പാസ്വേഡ് മറന്നാല്‍ ഓര്‍ത്തെടുക്കാന്‍ ചിലസേവനങ്ങള്‍ഒരുചോദ്യം സെറ്റ്ചെയ്യാന്‍ പറയില്ലേ?അതില്‍ ഒരിക്കലുംശരിയായഉത്തരം കൊടുക്കാതിരിക്കുക. “ണവമ ശ ്യീൌൃ ാീവേലൃ ാമശറലി ിമാല?”എന്നതാണ് ചോദ്യമെങ്കില്‍ ഉത്തരമായി സ്വന്തം അമ്മയുടെ പേര് കൊടുക്കാതിരിക്കുക. പിന്നീട് ഓര്‍ത്തെടുക്കാന്‍ സാധ്യതയുള്ള മറ്റെന്തിലും വിവരം കൊടുക്കുക. ഇതും ലാസ്റ്റ് പാസില്‍ സൂക്ഷിക്കുക.
9) ഒരിക്കല്‍ ഉപയോഗിച്ച പാസ് വേഡ് പിന്നീട് ആ സേവനത്തിന്റെ മറ്റെവിടെയെങ്കിലും ഉപയോഗിക്കാതിരിക്കുക (ഒരുപക്ഷെ പഴയ പാസ്വേഡ് കൈമോശംവന്നിരുന്നെങ്കിലോ, അത് സ്ഥിരമായി ഉപയോഗിച്ചുനോക്കുന്ന ഒരു ബോട്ട്’ ഉണ്ടെങ്കിലോ?).
10) നിഘണ്ടുവിലെ വാക്കുകള്‍ അതുപോലെ ഒരിക്കലും പാസ്വേഡ് ആയി, അല്ലെങ്കില്‍ അതിന്റെ ഭാഗമായി ഉപയോഗിക്കാതിരിക്കുക.
11) പാസ് വേഡുകള്‍ ഇടയ്ക്കിടെ മാറ്റുക.
12) പാസ് വേര്‍ഡുകള്‍ ആര്‍ക്കും പറഞ്ഞുകൊടുക്കാതിരിക്കുക;
13) പാസ് വേഡുകള്‍ മാറ്റാന്‍ സഹായിക്കുന്ന വ്യക്തി വിവരങ്ങള്‍ (ഉദാഹരണത്തിന് ജനനത്തീയതി) ഒക്കെ ഇന്റര്‍നെറ്റില്‍ മറ്റൊരാള്‍ക്ക് ലഭ്യമല്ലെന്ന് ഉറപ്പുവരുത്തുക.
14) പാസ്വേഡ് എന്റര്‍ചെയ്യുന്ന സ്ക്രീന്‍ ആപ് ആകട്ടെ, സൈറ്റ് ആകട്ടെ ഒറിജിനലാണെന്ന് ഉറപ്പുവരുത്തുക. പാസ് വേഡ് ചോര്‍ത്താന്‍വേണ്ടിയുള്ള തട്ടിപ്പുകാര്‍ ഇത്തരം ഡ്യൂപ് ഉപയോഗിച്ച് ‘ഫിഷിങ്’ നടത്തുന്നത് സാധാരണമാണ്; ഫോണിലോ, മെയിലിലോ പാസ് വേര്‍ഡ് ആര്‍ക്കും പറഞ്ഞു കൊടുക്കാതിരിക്കുക, അതിപ്പോള്‍ പരിചയമുള്ളവര്‍ക്കആണെങ്കിലും.
15) പാസ് വേഡ് എന്റര്‍ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍കാണുന്നില്ല എന്ന് ഉറപ്പുവരുത്തുക.അതുപോലെപാസ് വേഡ് ഒപ്പിയെടുക്കാന്‍ സാധ്യതയുള്ള ആപ്പുകള്‍ കംപ്യൂട്ടറിലും, ഫോണിലും ഇല്ലെന്ന് ഉറപ്പുവരുത്തുക. ഫോണില്‍ പരിചയമില്ലാതെ കീബോര്‍ഡുകള്‍ (ഉദാഹരണത്തിന് മലയാളം ടൈപ്പ് ചെയ്യാന്‍വേണ്ടി നിരവധി കീബോര്‍ഡുകള്‍ലഭ്യമാണ്) ഉപയോഗിക്കാതിരിക്കുക. ഇതിലൂടെ പാസ് വേഡ് ചോര്‍ന്നേക്കാം. മറ്റുള്ളവരുടെ കംപ്യൂട്ടറില്‍ പാസ് വേര്‍ഡ് എന്റര്‍ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുക. ഇത്തരം കീ ലോഗര്‍ ആപ്പുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.ഇതുകൂടാതെ മറ്റുള്ളവരുടെ കംപ്യൂട്ടറില്‍ അബദ്ധത്തില്‍ റിമംബര്‍ പാസ് വേഡ്’എന്നത് ചോദിച്ചാല്‍ ഒകെ എന്ന് ക്ളിക് ചെയ്യാതിരിക്കുക.
14) ഫോണും കംപ്യൂട്ടറും ഉപയോഗിക്കാതിരിക്കുമ്പോള്‍ സ്ക്രീന്‍ ലോക്ക്ചെയ്ത വയ്ക്കുക. സ്ക്രീണ്‍ പൂട്ടാതെ ഇരുന്നാല്‍, സ്ഥിരമായി നമ്മള്‍ ലോഗിന്‍ചെയ്തുവയ്ക്കുന്ന സേവനങ്ങളില്‍ പാസ് വേഡ് വയ്ക്കുന്നതിന്റെ ഗുണം ഇല്ലാതാവും. (ഉദാഹരണത്തിന് ഫോണിലെ ജിമെയില്‍; ഫോണ്‍ സ്ക്രീന്‍ ലോക്ക് ഇട്ടില്ലെങ്കില്‍ ഫോണ്‍ കൈയില്‍കിട്ടുന്നവര്‍ക്ക് പാസ് വേഡ് ഇല്ലാതെ ജിമെയിലില്‍ കയറാമല്ലോ).
15) ഇതൊക്കെയാണെങ്കിലും ഒന്നും മുഴുവനായി സുരക്ഷിതമല്ല എന്ന് ഓര്‍ക്കുക. മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ടും പ്രാവര്‍ത്തികമാക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top