27 April Saturday

ചാറ്റി ചാറ്റി, വീഡിയോയും കാണാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


 വാട്സാപ്പിൽ സല്ലപിക്കുമ്പോൾ ഷെയർ ചെയ്തുവരുന്ന യുട്യൂബ്, ഇൻസ്റ്റാഗ്രാം വീഡിയോ ലിങ്കുകളിൽ കയറിയാൽ  വാട്സാപ‌് ബന്ധം ഇല്ലാതാകാറില്ലേ. പരിഹാരവുമായി വാട്സാപ് എത്തിക്കഴിഞ്ഞു. പിക്‌ച‌ർ ഇൻ പിക്ചർ എന്ന വീഡിയോ ഫീച്ചർവഴി ഒരേസമയം വാട്സാപ്പും യുട്യൂബ് അല്ലെങ്കിൽ മറ്റ‌് വീഡിയോ ആപ്ലിക്കേഷനുകളും ഉപയോഗിക്കാം.

ആൻഡ്രോയിഡ് ഫോണുകൾക്കുമാത്രമായാണ് പുതിയ ഫീച്ചർ വാട്സാപ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വാട്സാപ്പിൽ വരുന്ന വീഡിയോ ലിങ്കുകൾ വെള്ളനിറത്തിലുള്ള ഐക്കണായി മുന്നിലെത്തും. ശേഷം അതിൽ ക്ലിക്ക് ചെയ്താൽ  ചെറിയ ബോക്സിൽ പോപ്പ് അപ്പ് ആയി വീഡിയോ  സ്‌ക്രീനിൽ കാണാൻ സാധിക്കും. ഇഷ്ടമുള്ള ഇടത്തേക്ക് ബോക്സ് മാറ്റി വീഡിയോ കാണുകയും വാട്സാപ് ചാറ്റ് തുടരുകയും ചെയ്യാം. അധികം വൈകാതെതന്നെ ആൻഡ്രോയിഡ് ഫോണുകളിൽ ഈ വ്യത്യസ്ത ഫീച്ചർ ലഭ്യമായിത്തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top