19 April Friday

സൗജന്യ വൈഫൈക്ക്‌ ഗൂഗിളില്ല

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക്‌  സൗജന്യ ഇന്റർനെറ്റ് നൽകുന്ന സേവനത്തിൽനിന്ന് ഗൂഗിൾ പിന്മാറുന്നു. റെയിൽടെല്ലുമായി സഹകരിച്ചുകൊണ്ടുള്ള ‘സ്റ്റേഷൻ' പദ്ധതിയിലൂടെ ഇന്ത്യയിലെ 415 റെയിൽവേ സ്റ്റേഷനിലാണ് ഗൂഗിൾ വൈഫൈ വഴി സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകിയിരുന്നത്.  റെയിൽവേ സ്റ്റേഷനുകളിലടക്കം കൂടുതല്‍ ഉപയോക്താക്കളും തങ്ങളുടെ സ്വന്തം മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ സൗജന്യ വൈഫൈ സേവനം നല്‍കുന്നത് ഗൂഗിളിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് ഗൂഗിൾ വൈസ്‌ പ്രസിഡന്റ്‌  സീസർ സെന്‍ഗുപ്ത പദ്ധതിയിൽനിന്നും പിന്മാറുന്ന കാര്യം അറിയിച്ചത്. അതേസമയം, ഗൂഗിളിന്റെ പിന്മാറ്റം ഉപയോക്താക്കളെ ബാധിക്കില്ലെന്നും സൗജന്യ ഇന്റർനെറ്റ് ലഭ്യത തുടരുമെന്നും റെയിൽടെൽ അറിയിച്ചു. രാജ്യമെങ്ങും 5600-ലധികം സ്റ്റേഷനിൽ റെയിൽടെൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നുണ്ടെന്നും കൂടുതൽ സ്റ്റേഷനിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും റെയിൽടെൽ പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top