25 April Thursday

സൈബർ സുരക്ഷയിലും ഇന്ത്യ പിന്നിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ഏഷ്യ–-പസഫിക്‌ മേഖലയിൽ ഏറ്റവും കൂടുതൽ സൈബർ സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യമായി ഇന്ത്യ മാറിയതായി പഠനറിപ്പോർട്ട്‌. ദിവസവും അഞ്ച് ലക്ഷം സുരക്ഷാ ഭീഷണിയാണ്‌ ഉണ്ടാകുന്നത്‌. ഇത് ആഗോള ശരാശരിയേക്കാൾ മൂന്നുമടങ്ങ്‌ കൂടുതലാണ്‌. 2018ൽ ആഗോളതലത്തിലുണ്ടായ ഇത്തരം നിയമലംഘനങ്ങൾ 30.9 ലക്ഷം ആയിരുന്നപ്പോൾ ഇന്ത്യയിൽ അത്‌ 18 ലക്ഷം ആയിരുന്നു. പലപ്പോഴും ഭീഷണികൾ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്‌. എന്നാൽ, ഇവയിൽ പലതും അന്വേഷണത്തിൽ തെറ്റാണെന്ന്‌ തെളിയാറുണ്ട്‌.

ഡിജിറ്റൽ രംഗത്ത്‌ വിദഗ്ധരായ ആറ്‌ ലക്ഷത്തോളം പേർ ഇന്ത്യയിലുണ്ട്‌. എന്നാൽ, അതിൽ 10–-12 ശതമാനം മാത്രമാണ്‌ സൈബർ സുരക്ഷയിൽ പ്രാവിണ്യമുള്ളവർ. ഇത്‌  രാജ്യത്തിന്റെ ഭാവിക്ക്‌ കടുത്ത വെല്ലുവിളിയാണ്‌. സുരക്ഷാ ഭീഷണികളെ ഇല്ലാതാക്കാൻ എല്ലാ സ്ഥാപനങ്ങളും കൃത്യമായ സൈബർ സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top