26 April Friday

പോക്കറ്റ‌് കീറുമോ ഗൂഗിളിന്റെ?

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

യൂറോപ്യൻ യൂണിയന്റെ ഡേറ്റാ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഇന്റർനെറ്റ് ഭീമൻ ഗൂഗിളിനെതിരെ ഫ്രാൻസിൽ ഉപഭോക്താക്കളുടെ സംഘടന കേസിന‌്. ഒരു ഉപഭോക്താവിന‌് 1,135 ഡോളർ നഷ്ടപരിഹാരം കിട്ടാനുള്ള അവകാശമുണ്ടെന്നാണ് ഇവരുടെ വാദം. സംഗതി ഏറ്റാൽ ഏകദേശം 2.18 ലക്ഷം കോടി രൂപ ഗൂഗിൾ നഷ്ടപരിഹാരം നൽകേണ്ടിവരും. ജഡ്ജിയുടെ വിധി അനുകൂലമായാൽ 2.8 കോടി ഉപയോക്താക്കൾക്ക‌് കാശ‌് കിട്ടും. ഗൂഗിൾ എക്കൗണ്ടുള്ള ആൻഡ്രോയ‌്ഡ‌് ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളാണ‌് ഗൂഗിൾ അടിച്ചുമാറ്റുന്നത‌് എന്നാണ‌് പരാതിക്കാർ പറയുന്നത‌്. ‘ഒളിച്ചിരുന്ന‌് ഡേറ്റാ ദുരുപയോഗം ചെയ്യുന്ന ഗൂഗിളിന്റെ രീതി അവസാനിപ്പിച്ചേ മതിയാകൂ’–- ഉപഭോക്താക്കളുടെ സംഘടന പറയുന്നു. ഇത്തരം നഷ്ടപരിഹാര അവകാശവാദം ഉന്നയിക്കപ്പെടുന്നത് ഫ്രാൻസിലും യൂറോപ്പിലും ആദ്യമാണ‌്. സംഘടനയ‌്ക്കൊപ്പം കേസു കൊടുക്കാൻ 200 ഫ്രഞ്ച് പൗരന്മാരാണ് രംഗത്തുള്ളത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top