15 July Tuesday

നെറ്റ‌്ഫ്ലിക‌്സ‌് മൊബൈലിൽ @199

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

 

ഇന്ത്യയിലെ  ഉപയോക്താക്കൾക്കായി പ്രത്യേക പദ്ധതിയുമായി നെറ്റ‌്ഫ്ലിക‌്‌സ‌്. മൊബൈൽ ഫോണിൽ  നെറ്റ‌്ഫ്ലിക‌്‌സ് കാണാൻ മാത്രമായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒരു മാസം നെറ്റ‌്ഫ്ലിക‌്‌സ് ഉപയോഗിക്കാൻ 199 രൂപ മാത്രം നൽകിയാൽ മതി.

നെറ്റ‌്ഫ്ലിക‌്സ‌ിന്റെ ഏറ്റവും ലാഭകരമായ പദ്ധതിയാണിത‌്. വീഡിയോയുടെ ക്വാളിറ്റി 480 പിക്‌സലാണ്. ഫോണിലൂടെ വീഡിയോ കാണുന്നതില്‍ മുന്‍പന്തിയിലാണ് ഇന്ത്യക്കാർ. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ഓണ്‍ ഡിമാൻഡ‌് മേഖലയില്‍ കൂടുതല്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള നെറ്റ്ഫ്ലിക്‌സ‌് നീക്കം. നിലവില്‍ ഈ മേഖലയില്‍ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയില്‍നിന്ന് വലിയ മത്സരമാണ് നെറ്റ്ഫ്ലിക് സ് നേരിടുന്നത്. നെറ്റ്ഫ്ലിക്‌സിനേക്കാളും വില കുറഞ്ഞ പ്ലാനുകളാണ് ഇവര്‍ക്കുള്ളത്. ഇത‌് മറികടക്കാനാണ് നെറ്റ്ഫ്ലിക്‌സിന്റെ  ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top