29 March Friday

ചൈനയിൽ നിന്നൊരു കുഞ്ഞൻ ലാപ്‌ടോപ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2019

ലോകത്തിലെ ഏറ്റവും ചെറിയ ലാപ്ടോപ്പിന്‌ എത്രഭാരം വരുമെന്ന്‌ ചിന്തിച്ചിട്ടുണ്ടോ...? എന്നാൽ കേട്ടോളൂ ഒരു കിലോയിൽ താഴെ മാത്രമാണത്‌. ചൈനീസ്‌ കമ്പനിയായ മാജിക്‌ ബെന്നിന്റേതാണ്‌ മാഗ്‌ 1 എന്ന കുഞ്ഞൻ ലാപ്‌ടോപ്‌. അതും ടച്ച്‌പാഡ്‌ സൗകര്യത്തോടുകൂടിയത്‌.

എ5 പേപ്പറിന്റെ വലിപ്പവും 700 ഗ്രാം തൂക്കവും മാത്രമാണിതിനുള്ളത്‌. യുഎസ്‌ബി പോർട്ട്, ടൈപ്പ്‌ സി കണക്ടർ, മൈക്രോ എസ്‌ഡി കാർഡ്‌ റീഡർ തുടങ്ങി എല്ലാ സൗകര്യങ്ങളും മാഗ്‌ 1നുണ്ട്‌. 56,380 രൂപയാണ്‌ മാഗ്‌ 1ന്റെ വില. തുടർച്ചയായി ഏഴ്‌ മണിക്കൂർവരെ പ്രവർത്തിക്കാൻ കഴിയുന്ന ബാറ്ററിയുമുണ്ട്‌ ഈ കുഞ്ഞൻ ലാപ്‌ടോപ്പിന്‌.
കൂടാതെ, പവർ ബാങ്ക്‌ ഉപയോഗിച്ച്‌ ചാർജ്‌ ചെയ്യാൻ കഴിയുമെന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌. വെബ്‌ക്യാം ഇല്ല എന്നത്‌ മാത്രമാണ്‌ മാഗ്‌1 നുള്ള ഒരേയൊരു കുറവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top