29 March Friday

കോഴിക്കോട് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്ഹോക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

രാജീവ് വീട്ടില്‍, ജിഗ്നേഷ് ഷാ

കൊച്ചി > ആഗോള ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്തെ പ്രമുഖ യുഎസ് കമ്പനിയായ വാഷിംഗ്ടണിലെ ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവാര്‍ഡസ് പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്തു. വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്സ് ആയി നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനിയാണ് ബ്ലാക്ക്ഹോക്ക്. റിവാര്‍ഡ്സ് പ്ലാറ്റ്ഫോമില്‍ 1100-ലേറെ ഇടപാടുകാരുള്ള റിബണാകട്ടെ ഇതുവരെ 50,000-ലേറെ ക്യാമ്പെയിനുകളിലായി 160-ലേറെ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ്സ് നല്‍കിയിട്ടുണ്ട്. ബ്ലാക്ക്ഹോക്കുമായി ചേരുന്നതോടെ ആഗോള റിവാര്‍ഡ് രംഗത്തെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കാനും സേവന സ്വീകര്‍ത്താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാനും റിബണിനും സാധിക്കും.

ഇന്‍സെന്റീവ് സേവന മേഖലയിലെ ആവേശകരമായ സംഭവവികാസമാണിതെന്ന് ബ്ലാക്ക്ഹോക്ക് നെറ്റ് വര്‍ക്ക് ഇന്‍സെന്റീവ്സ്, കോര്‍പ്പറേറ്റ് ഡെവ. ആന്‍ഡ് സ്ട്രാറ്റജി വിഭാഗം എസ് വിപി ജെഫ് ഹാഫ്ടണ്‍ പറഞ്ഞു. 'ബ്രാന്‍ഡ്കൂറും വളര്‍ച്ചയും ത്വരിതപ്പെടുത്തുന്നതു വഴി ലോകമെമ്പാടുമുള്ള ബിസിനസ്സുകള്‍ക്ക് പിന്തുണ നല്‍കിവരുന്ന ബ്ലാക്ക്ഹോക്കിന് ഈ ഏറ്റെടുക്കല്‍ ഏറെ പ്രധാനമാണ്. ഡിജിറ്റല്‍ റിവാര്‍ഡ്സ് സേവനങ്ങള്‍ക്കുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍ഡും മെച്ചപ്പെട്ട പ്രവര്‍ത്തനരീതികളും കണക്കിലെടുക്കുമ്പോള്‍ ഈ രംഗത്തെ ഒരു സംയോജിത പ്ലാറ്റ്ഫോമായ റിബണിന് മികച്ച ഫലങ്ങള്‍ നല്‍കാനും പ്രോഗ്രാം അഡ്മിനിസ്ട്രേറ്റര്‍മാരുടെ ഒട്ടേറെ സമയം ലാഭിക്കാനും കഴിയും,' അദ്ദേഹം പറഞ്ഞു.

ബ്ലാക്ക്ഹോക്ക് ടീമുമായി ചേരുന്നതില്‍ തങ്ങളും ഏറെ ആവേശത്തിലാണെന്നും ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് നല്‍കുന്ന സേവനമേഖലയുടെ പ്രവര്‍ത്തനം ഇതുവഴി കൂടുതല്‍ എളുപ്പവും ആഹ്ലാദകരവും കാര്യക്ഷമവുമാകുമെന്നും റിബണ്‍ സിടിഒ രാജീവ് വീട്ടില്‍ പറഞ്ഞു. 'പേയ്മെന്റ്സ്, ഇന്‍സെന്റീവസ് രംഗത്തെ ദീര്‍ഘകാല നേതാവാണ് ബ്ലാക്ക്ഹോക്ക്. അതിന്റെ വലിപ്പവും വ്യാപ്തിയും അനുഭവസമ്പത്തും ചേരുമ്പോള്‍ ഏറ്റവും ആധുനികമായ റിവാര്‍ഡ്സ് മാനേജ്മെന്റിനായി ഏത് സ്ഥാപനവും തെരഞ്ഞെടുക്കുന്ന ആദ്യചോയ്സ് ആണ് ബ്ലാക്ക്ഹോക്ക്. ഈ സേവനരംഗത്തെ അഗ്രഗാമിയായ റിബണിനും ഞങ്ങളുടെ സെന്റര്‍ ഫോര്‍ എക്സലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തു വരുന്ന നൂതന സേവനങ്ങളുമായി ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറെ സന്തോഷമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിബണിന് കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ എക്സലന്‍സ് (സിഒഇ) ഇതോടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് അടിസ്ഥാനമാക്കി ആഗോള ഉപയോക്താക്കള്‍ക്കായുള്ള കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു തുടങ്ങും. മാര്‍ക്കറ്റിംഗ് റിവാര്‍ഡ്സ്, സര്‍വേയ്ക്കുള്ള ഇന്‍സെന്റീവുകള്‍, ജീവനക്കാര്‍ക്കുള്ള റിവാര്‍ഡ്സ്, ഹോളിഡേ റെക്കഗ്‌നിഷന്‍ എന്നിവയ്ക്കായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവും. വിഡിയോ കമ്യൂണിക്കേഷന്‍സ് പ്ലാറ്റ്ഫോമുകള്‍, എന്റര്‍പ്രൈസ് എച്ച്ആര്‍ സിസ്റ്റംസ്, റിമോട്ട് വര്‍ക്ക്ഫോഴ്സ് പങ്കാളിത്ത ടൂളുകള്‍ തുടങ്ങിയ ഏറെ ഉപയോഗിക്കപ്പെടുന്ന മറ്റ് പ്ലാറ്റ്ഫോമുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഉപഭോക്തൃകൂറ്, പ്രചോദന മേഖലകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന വിവിധങ്ങളായ പ്രീപെയ്ഡ്, ഗിഫ്റ്റ് കാര്‍ഡ് റിവാര്‍ഡുകള്‍ക്കും ഈ പ്ലാറ്റ്ഫോം ഉപകാരപ്പെടും. ആഗോള ഉപഭോക്താക്കള്‍ക്കുള്ള റിവാര്‍ഡ്സ് കൈകാര്യം ചെയ്യുമ്പോള്‍ അവരുടെ രാജ്യം, കറന്‍സ്, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവ കണക്കിലെടുക്കാനും ഈ പ്ലാറ്റ്ഫോമിന് സാധിക്കും.

ഇതിനായി റിബണിന്റെ കോഴിക്കോടുള്ള ടീം മികച്ച സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തി ഉടനടി വികസിപ്പിക്കും. ബ്ലാക്ക്ഹോക്കിന്റെ ആദ്യത്തെ സ്ട്രാറ്റജി ഡെവലപ്മെന്റ് സെന്റര്‍ 2019-ല്‍ ബംഗളൂരിവില്‍ ആരംഭിച്ചിരുന്നു. റിബണിനെ ഏറ്റെടുത്തതോടെ കോഴിക്കോട്ടുള്ള കേന്ദ്രം ബ്ലാക്ക്ഹോക്കിന്റെ രണ്ടാമത് സിഒഇ ആകും.

ഇന്റഗ്രേഷന്‍സ്, കേസ് സ്റ്റഡികള്‍, സമ്പൂര്‍ റിവാര്‍ഡ് വിഭാഗം, ഇ-ഗിഫ്റ്റുകളായും വിര്‍ച്വല്‍ പ്രീപെയ്ഡ് കാര്‍ഡുകളായും ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നല്‍കാവുന്ന ഡിജിറ്റല്‍ റിവാര്‍ഡ്സ് എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.rybbon.net സന്ദര്‍ശിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top