24 April Wednesday

ഇന്റർനെറ്റ്‌ എക്‌സ്‌പ്ലോറർ ഇന്ന്‌ വിടപറയും; 27 വർഷത്തെ സേവനത്തിന്‌ നന്ദി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022

ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നായ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇന്നുമുതൽ ഓർമ്മയാകും. തുടര്‍ച്ചയായ 27 വര്‍ഷത്തെ സേവനമാണ് ഇന്നത്തോടെ അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറര്‍ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നല്‍കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മാതൃകമ്പനിയായ മൈക്രോസോഫ്റ്റാണ് സേവനം അവസാനിപ്പിക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. 

ട്വിറ്റർ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് ഷെയർ ചെയ്യപ്പെടുന്നത്. മീമുകളും ട്രോളുകളുമൊക്കെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. കുറച്ച് കാലമായി ആരും തന്നെ ഇൻറർനെറ്റ് എക്സ്പ്ലോറർ ഉപയോഗിക്കുന്നില്ല. ഒരു കാലത്ത് ആകെ ഉണ്ടായിരുന്ന സെർച്ച് എഞ്ചിൻ എക്സ്പ്ലോറർ മാത്രമായിരുന്നു.

എക്സ്പ്ലോററിൻെറ പിൻഗാമിയായാണ് മൈക്രോസോഫ്റ്റ് എഡ്‌ജ് ബ്രൗസർ പുറത്തിറക്കിയിട്ടുള്ളത്. എഡ്‌ജ് വഴി ഇപ്പോഴും പഴയ എക്സ്പ്ലോററിലെ പല ഓപ്ഷനുകളും ലഭിക്കും. 27 വർഷം മുമ്പ് 1995 ആഗസ്‌തിലാണ് ഇൻറർനെറ്റ് എക്സ്പ്ലോറർ പുറത്തിറങ്ങുന്നത്. ഇൻറർനെറ്റ് വിപ്ലവത്തിനൊപ്പം ലോകം സഞ്ചരിച്ച് തുടങ്ങിയത് ഈ സെർച്ച് എഞ്ചിൻെറ കൂടി സഹായത്താലായിരുന്നു. 1996 ആയപ്പോഴേക്ക് എക്സ്പ്ലോറർ പ്രശസ്‌ത‌മായി തുടങ്ങി. ജെപിഇജി ഫയലുകളും ജിഫ് ഫയലുകളും ഇതിൽ ലഭ്യമായിരുന്നു. കാലത്തെ അതിജീവിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് മൈക്രോസോഫ്സ്റ്റ് നവീകരിച്ച പുതിയ എഡ്‌ജ് പുറത്തിറക്കിയത്. ഗൂഗിളിൻെറ വെബ് ബ്രൗസറായ ക്രോമിന് സമാനമായ രീതിയിലാണ് എഡ്‌ജിൻെറ പ്രവർത്തനരീതി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top