19 March Tuesday

സോഫ്റ്റ്‌വെയര്‍ ഫ്രീഡം ഡേ: ഒക്ടോബര്‍ 2ന് ജില്ലകളില്‍ കൈറ്റിന്റെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 17, 2018

തിരുവനന്തപുരം > സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോ‍‍ഷത്തിന്റെ ഭാഗമായി ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. സെമിനാറുകൾ, ഡിജിറ്റൽ പോസ്റ്റർ രചന, പെയിന്റിങ‌് മത്സരങ്ങൾ, അനിമേഷൻ നിർമാണം, പ്രസന്റേഷനുകൾ, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ഗാന്ധിജയന്തി ദിനംവരെ തുടരും. ഒക്ടോബർ 2ന് കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും പൊതുജനങ്ങൾക്ക് അവരുടെ കംപ്യൂട്ടറുകളിൽ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തുനൽകുന്ന ‘ഇൻസ്റ്റാൾ ഫെസ്റ്റ്’ നടത്തുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു.

ഐടി@സ്കൂൾ ഗ്നൂ/ലിനക്സ് ഓപറേറ്റിങ‌് സിസ്റ്റം, ഓഫീസ് പാക്കേജുകൾ (വേർഡ് പ്രൊസസിങ‌്, സ്‌പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ, ഡാറ്റാബേസ്‌, ഗ്രാഫിക് ഇമേജിങ‌്, വീഡിയോ എഡിറ്റിങ‌്, അനിമേഷൻ നിർമാണം, പ്രോഗ്രാമിങ്ങിനുള്ള ജിഐഎസ്, ഐഡിഇ, വെബ്ഡേറ്റാബേസ് സെർവറുകൾ) തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ള ആപ്ലിക്കേഷനുകൾ അടങ്ങിയ സോഫ്റ്റ്‌വെയർ സഞ്ചയമാണ് ഫെസ്റ്റിൽ സൗജന്യമായി ഇൻസ്റ്റാൾ ചെയ്തുനൽകുന്നത്. ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകളാണെങ്കിൽ ഈ സഞ്ചയത്തിന് ഒന്നരലക്ഷം രൂപ ലൈസൻസ് ഇനത്തിൽ നൽകേണ്ടിവരുമായിരുന്നു. ഇതോടൊപ്പം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ക്ലാസുകളും സംശയനിവാരണ സെഷനുകളും ഒക്ടോബർ 2ന് എല്ലാ ജില്ലകളിലും നടക്കും.

സ്വതന്ത്ര്യമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതിൽ മാറ്റംവരുത്താനും യാതൊരു തടസ്സവുമില്ലാതെ ആവശ്യമുള്ളത്ര പകർപ്പുകൾ എടുക്കാനും സാധിക്കുന്ന സോഫ്‌റ്റ്‌‌വെയറുകളാണ് സ്വതന്ത്ര സോഫ്‌റ്റ്‌‌വെയറുകൾ.

വിവിധ ജില്ലകളിലെ ഇൻസ്റ്റാൾ ഫെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 26നകം കൈറ്റിന്റെ പോർട്ടലിൽ ഓൺലൈനായി സർവീസസ് മെനുവിനു കീഴിലുള്ള ഇൻസ്റ്റാൾ ഫെസ്റ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.വിവരങ്ങൾ www.kite.kerala.gov.in ൽ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top