ഫെയ്‌സ്‌ബുക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം 2018 ൽ അവതരിപ്പിച്ച ഐജി ടിവി (ഇൻസ്റ്റഗ്രാം ടിവി) എന്ന ഫീച്ചർ ഉടൻ പിൻവലിക്കുമെന്ന് റിപ്പോർട്ട്. യുട്യൂബിനെ തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോകളുമായി ഐജി ടിവി അവതരിപ്പിച്ചത്. എന്നാൽ, ഇത് ലക്ഷ്യം കണ്ടില്ലെന്ന് കമ്പനി തന്നെ വെളിപ്പെടുത്തി. തുടർന്നാണ് വൈകാതെ ഈ ഫീച്ചർ ഒഴിവാക്കുമെന്ന് കമ്പനി അറിയിച്ചത്.
ഇൻസ്റ്റഗ്രാം ഹോമിൽ മുകളിൽ വലതുവശത്തായാണ് ഈ ഓപ്‌ഷനുള്ളത്. വളരെ കുറച്ച് ഉപയോക്താക്കൾ മാത്രമാണ്‌് ഐജി ടിവി ഉപയോഗിക്കുന്നതെന്ന് സൂചിപ്പിച്ചാണ് കമ്പനി തീരുമാനം അറിയിച്ചത്. ഫീച്ചർ ഡിലീറ്റ് ചെയ്യുന്നതോടെ ഐജി ടിവിയിലെ ഉള്ളടക്കവും നഷ്ടമാകും. എന്നാൽ, ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ഇടതുഭാഗത്തായുള്ള ഐജി ടിവി ഐക്കൺ വഴി ഉള്ളടക്കം കാണാനാകും. സുഹൃത്തുക്കളുടെ പ്രൊഫൈൽ സന്ദർശിച്ചും ഇത് കാണാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..