03 July Thursday

വാട്‌‌സാപ്പ്, ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക്‌ തടസ്സം; സെര്‍വര്‍ തകരാറെന്ന് സൂചന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

കൊച്ചി > രാജ്യത്ത് വാട്‌‌സാപ്പ്, ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിടുന്നു. ചിത്രങ്ങളും വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനും അപ്‌‌ലോഡ് ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സെര്‍വര്‍ തകരാറാകാം കാരണമെന്നാണ് സൂചന. ഇന്ത്യക്ക് പുറത്തും സമാന വിഷയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രി 8.30ഓടെയാണ് വാട്‌‌സാപ്പിനും ഫേസ്‌ബുക്കിനും ഇന്‍സ്റ്റഗ്രാമിനും തകരാര്‍ സംഭവിച്ചത്. വാട്‌‌സാപ്പില്‍ ടെക്‌സ്റ്റ് മെസേജുകള്‍ അയക്കുന്നതിനോ വായിക്കുന്നതിനോ ബുദ്ധിമുട്ടില്ല. തകരാറിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിക്കാത്തതുകൊണ്ട് എപ്പോള്‍ തകരാറുകള്‍ പരിഹരിക്കും എന്നതും വ്യക്തമല്ല.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top