29 March Friday

സ്ലോ മോഷനിലും വരും ബൂമറാങ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഫീച്ചറാണ്‌ ബൂമറാങ്. ഒന്നുമുതൽ ഏഴ്‌ സെക്കൻഡ്‌ വരെ ദൈർഘ്യമുള്ള  ദൃശ്യങ്ങൾ പകർത്തി അവയുടെ മുന്നോട്ടും പിറകോട്ടുമുള്ള ചലനം വേഗത്തിൽ കാണിക്കുന്നതാണ്‌ ബൂമറാങ്‌.  ഇതാണ്‌ പുത്തൻ പ്രത്യേകതകളോടെ എത്തുന്നത്‌. സ്ലോമോ, എക്കോ, ഡുഓ എന്നീ ഫീച്ചറുകളാണ്‌ ആപ്  അവതരിപ്പിക്കുന്നത്‌. കൂടാതെ,  ദൃശ്യങ്ങളുടെ ദൈർഘ്യം നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ടാകും.

സ്ലോമോ ഓപ്‌ഷനിലൂടെ യഥാർഥ വേഗത്തിന്റെ പകുതിയോളം കുറഞ്ഞ സ്ലോമോഷൻ  വീഡിയോകളെടുക്കാം. വീഡിയോക്കൊപ്പം പ്രതിധ്വനിയും കേൾക്കാൻ സഹായിക്കുന്നതാണ്‌ ‘എക്കോ’. ബൂമറാങ്ങിന്റെ വേഗത യഥാക്രമം  മുന്നോട്ടും പിറകോട്ടും കുറയ്‌ക്കാനോ കൂട്ടാനോ സഹായിക്കുന്നതാണ്‌ ‘ഡുഓ’. ആപ്പിന്റെ അടുത്ത അപ്‌ഡേഷനിൽ പുത്തൻ ഫീച്ചറുകളുണ്ടായേക്കുമെന്നാണ്‌ വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top