29 March Friday

"ഗൂഗിൾ മീറ്റ്‌' സമയപരിധിയില്ലാത്ത സൗജന്യ സേവനം നിർത്തുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

ഇനി പരിധികളില്ലാതെ സൗജന്യ സേവനം നൽകേണ്ടതില്ലെന്ന് ഗൂഗിൾ മീറ്റ് തീരുമാനം. സെപ്‌തംബർ 30 ന് ശേഷം സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. ഏപ്രിലിൽ തന്നെ ഇക്കാര്യം കമ്പനി വ്യക്തമാക്കിയതാണ്. മഹാമാരിക്കാലത്ത് കൂടുതൽ പേർ വീടുകളിൽ നിന്ന് ജോലി ചെയ്‌ത സാഹചര്യത്തിലായിരുന്നു ഗൂഗിൾ മീറ്റ് സൗജന്യമായി സേവനം നൽകിയത്.

സെപ്‌തംബർ 30 വരെ ആർക്കും 100 പേരെ വരെ പങ്കെടുപ്പിച്ച് സൗജന്യ മീറ്റിങ് സംഘടിപ്പിക്കാമായിരുന്നു. ഗൂഗിൾ മീറ്റിന്റെ അഡ്വാൻസ്‌ഡ് ഫീച്ചറുകൾ ജി സ്യൂട്ട്, ജി സ്യൂട്ട് ഫോർ എജുക്കേഷൻ ഉപഭോക്താക്കൾക്കും സൗജന്യമാക്കിയ ശേഷം വലിയ വളർച്ചയാണ് മീറ്റിങുകളിൽ ഉണ്ടായത്. പ്രതിദിന വളർച്ച 30 ശതമാനം വരെ ഉയർന്നു. മൂന്ന് ബില്യൺ മിനുട്ട് വീഡിയോ മീറ്റിങുകൾ വരെ പ്രതിദിനം നടന്നു.

ഈ മാസം മീറ്റ് ആപ്പിൽ പുതിയ മാറ്റങ്ങൾ ഗൂഗിൾ വരുത്തിയിരുന്നു. ഇതോടെ ഉപഭോക്താക്കൾക്ക് 49 പേരെ വരെ ഒരേ സമയം കാണാനാവും. ഹോസ്റ്റിനെ സ്ഥിരമായി കാണാവുന്ന ഫീച്ചറും ഏർപ്പെടുത്തിയിരുന്നു. ഇത് രണ്ടും ഇപ്പോൾ ജി സ്യൂട്ട് ഉപഭോക്താക്കൾക്കും പേഴ്‌സണൽ ഗൂഗിൾ അക്കൗണ്ട് ഉടമകൾക്കും ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top