28 March Thursday

ഗൂ​ഗിൾ മീന വരും; മിണ്ടും

വെബ് ഡെസ്‌ക്‌Updated: Monday Feb 3, 2020

ടെക്‌ ലോകത്തെ സൂപ്പർ സ്മാർട്ട്‌ കണ്ടുപിടിത്തമാണ്‌ വിർച്വൽ അസിസ്റ്റന്റുകൾ. ആപ്പിൾ സിരി, ആമസോൺ അലക്സ, മൈക്രോസോഫ്റ്റ്‌ കോർടാന എന്നിവയാണ്‌ നിലവിലുള്ള അസിസ്റ്റന്റുകൾ. ഈ നിരയിലേക്ക്‌ എത്തുകയാണ്‌ ഗൂഗിൾ അവതരിപ്പിക്കുന്ന ‘മീന’.

നിർമിത ബുദ്ധി ഉപയോഗിച്ച്‌ മനുഷ്യരുമായി സംസാരിക്കുക, ആവശ്യമായ നിർദേശങ്ങൾ നൽകുക, അവരെ സഹായിക്കുക എന്നതാണ്‌ അസിസ്റ്റന്റുകൾ ചെയ്യുന്നത്‌. ഭൂമിക്കുകീഴിലുള്ള എന്തിനെക്കുറിച്ചും ഉപയോക്താക്കളുമായി സംസാരിക്കാൻ മീനയ്‌ക്ക്‌ കഴിയുമെന്നാണ്‌ ഗൂഗിളിന്റെ വാദം.  4000 കോടി വാക്കുകളാണ്‌ ഇതിനായി ഗൂഗിൾ മീനയെ പരിശീലിപ്പിക്കുന്നത്‌. തിരിച്ചറിവ്‌, കൃത്യത തുടങ്ങിയവ അളക്കാൻ മറ്റ്‌ കമ്പനികളെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണത്തിൽ മനുഷ്യർ 86ഉം മീന 76ഉം ശതമാനം സ്‌കോർ നേടിയെന്നും ഗൂഗിൾ അവകാശപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top