ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സ്ഥലങ്ങൾ തിരയാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, ആപ്പ് അത്ര സ്വകാര്യമായിരുന്നില്ല. ഇനി സ്ഥിതി മാറിയേക്കും. ഗൂഗിൾ ക്രോമിൽ ഉള്ളതുപോലെ മാപ്പിലും ‘ഇൻകൊഗ്‌നിറ്റോ’ മോഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ഇതിലൂടെ സ്വകാര്യത മാത്രമല്ല, ആപ്പിൽ അധികസമയം നോക്കിയിരിക്കേണ്ടിവരില്ല എന്ന പ്രത്യേകതകൂടിയുണ്ട്. ഇനി കൂടുതൽ ശബ്ദനിർദേശങ്ങൾ ലഭിക്കും. ആൻഡ്രോയ്‌ഡ് ഫോണിലാണ് ഈ സവിശേഷത ആദ്യം ലഭ്യമാകുക.
കൺമുന്നിലുള്ളതുപോലെ ദിശകൾ കാണിക്കുന്ന ‘ലൈവ് വ്യൂ ഫീച്ചർ’ കഴിഞ്ഞമാസം ഗൂഗിൾ മാപ്പ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ 1,700 നഗരങ്ങളെ ഉൾക്കൊള്ളുന്ന കേന്ദ്രസർക്കാരിന്റെ "ലൂ റിവ്യൂ’ ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ ഗൂഗിൾ മാപ്പ് 45,000ൽ അധികം കമ്യൂണിറ്റി, പൊതു ടോയ്‌ലറ്റുകൾ മാപ്പിൽ ചേർത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..