28 March Thursday

ഗൂഗിൾ സെർച്ചിൽ മൂന്ന്‌ ഇന്ത്യൻ ഭാഷകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ഇന്ത്യയിൽ ഏകഭാഷാ വാദം കത്തിക്കയറുമ്പോൾ കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക്‌ ഗൂഗിൾ.  മൂന്ന്‌ ഇന്ത്യൻ ഭാഷ സെർച്ചിൽ അവതരിപ്പിക്കുകയാണിപ്പോൾ. ‘ഗൂഗിൾ ഫോർ ഇന്ത്യ’ എന്ന ചടങ്ങിലാണ്‌  ഇത്‌ പ്രഖ്യാപിച്ചത്‌. ഏത്‌ ഭാഷകളാണെന്ന്‌ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒറിയയും ഉറുദുവും ഇതിൽ ഉണ്ടാകാമെന്നാണ്‌ സൂചന.

ഇതോടെ ഗൂഗിളിലെ ഇന്ത്യൻ ഭാഷയുടെ എണ്ണം പന്ത്രണ്ടാകും. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌, ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാത്തി, പഞ്ചാബി എന്നീ ഭാഷകളിലാണ്‌ നിലവിൽ ഗൂഗിളിൽ സെർച്ച്‌ ചെയ്യാൻ  കഴിയുക. അതോടൊപ്പം ഗൂഗിൾ സെർച്ചിലെ ഡിസ്കവർ എന്ന ഓപ്‌ഷനിലൂടെ  ഭാഷ  തെരഞ്ഞെടുക്കാനാകും. തുടർന്ന്‌ ആ ഭാഷയിലുള്ള വാർത്തകളും വിശേഷങ്ങളും കാണാൻ സാധിക്കും. 

അസിസ്‌റ്റന്റ്‌ , ഗൂഗിൾ പേ, ബോലോ, ഗൂഗിൾ ലെൻസ്‌ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ഇന്ത്യക്കായുള്ള ഫീച്ചറുകളും ഗൂഗിൾ ഫോർ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top