26 April Friday

വീഡിയോ ചാറ്റ‌് ചെയ്യാം; ഒരേസമയം 8 പേരോട‌്

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

ഗൂഗിളിന്റെ സ്വന്തം വീഡിയോ കോളിങ‌് ആപ്പായ ഗൂഗിൾ ഡ്യൂയോയിൽ ഇനി ഒരേസമയം എട്ടുപേർക്കുവരെ വീഡിയോ കോൾ ചെയ്യാം. ഇതിന‌ുമുമ്പ‌് നാലുപേർക്ക‌ുമാത്രമാണ‌് ഡ്യുയോവിൽ ഗ്രൂപ്പ‌് വീഡിയോ കോൾ ചെയ്യാനായിരുന്നത‌്. വീഡിയോ കോൾ ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായി ഡാറ്റ ഉപയോഗം കുറയ‌്ക്കാനുള്ള സംവിധാനവും ഇതിനൊപ്പം ലഭ്യമാകും. 

റെക്കൊഡ‌് ചെയ‌്ത വീഡിയോകളിൽ ടെക‌്സ‌്റ്റും സ‌്മൈലിയും ചേർത്ത‌് കൂട്ടുകാർക്ക‌് അയക്കുകയും ചെയ്യാം. വീഡിയോ സന്ദേശങ്ങളിൽ വേണമെങ്കിൽ ചിത്രങ്ങളും വരച്ചുചേർക്കാം. വീഡിയോ കോളിനിടയിൽ പുതിയൊരാളെ ഏതു സമയം വേണമെങ്കിലും കൂട്ടിച്ചേർക്കുകയും ഇയാൾക്ക‌് സ്വമേധയാ പോവുകയും ചെയ്യാം. പുതിയ അപ‌്ഡേറ്റ‌് ആൻഡ്രോയിഡ‌ിലും ഐഒഎസിലും ലഭ്യമാണ‌്. ഇന്ത്യയിലും ബ്രസീലിലും ക്യാനഡയിലും യുഎസിലുംമാത്രമാണ‌് ആദ്യഘട്ടത്തിൽ  ലഭിക്കുക. വാട‌്സാപ‌് വീഡിയോ കോളിനോടുള്ള മത്സരത്തിന്റെ ഭാഗമാണ‌് പുതിയ സൗകര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top