20 April Saturday

വീഡിയോ കോളിങ്ങിൽ ഗൂഗിൾ ഡ്യുവോ മാജിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കോവിഡ്‌ പ്രതിസന്ധി രൂക്ഷമായതോടെ എല്ലായിടത്തും ലോക്ക്‌ഡൗണാണ്‌. ആരും പുറത്തിറങ്ങുന്നില്ല. ആർക്കും പുറത്തിറങ്ങാനാവാത്ത സാഹചര്യവുമാണ്‌. അതുകൊണ്ട്‌ മിക്ക കമ്പനികളും ജീവനക്കാരോട്‌ വീട്ടിലിരുന്ന്‌ ജോലി ചെയ്യാനും ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ ഉപയോക്താക്കൾക്കായി പുതിയ സവിശേഷതകൾ ചേർത്ത്‌ ഗൂഗിളിന്റെ വീഡിയോ കോളിങ്‌ സേവനമായ ഗൂഗിൾ ഡ്യുവോ രംഗത്തെത്തി.

12 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ഗ്രൂപ്പ് വീഡിയോ കോളിങ് സേവനമാണ് കമ്പനി പുതിയതായി ലോഞ്ച് ചെയ്‌തത്‌. ട്വിറ്ററിന്റെ പ്രോഡക്ട് ആൻഡ് ഡിസൈൻ തലവനായ സനാസ് അഹാരി ഇക്കാര്യം ട്വീറ്റ്‌ ചെയ്‌തു. കഴിഞ്ഞ ദിവസംമുതൽ പുതിയ സംവിധാനം നിലവിൽ വന്നു.

എല്ലാവരും വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയതോടെ മീറ്റിങ്ങുകളും മറ്റും ഡിജിറ്റലായി. ആശയവിനിമയത്തിന്റെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ്‌ ഗൂഗിൾ ഡ്യുവോയുടെ നീക്കം. ആൻഡ്രോയിഡിലെയും ഐഒഎസിലേയും ഗൂഗിൾ ഡ്യുവോ ഉപയോക്താക്കൾക്ക് ഗ്രൂപ്പ് കോളിങ് സേവനം ലഭ്യമാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top