26 April Friday

ഫെയ്‌‌സ്‌‌ബുക്ക്‌ ഫെയ്‌സ് റെക്കഗ്നിഷൻ പിൻവലിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021

മെൻലോ പാർക്ക്‌ > ചിത്രങ്ങളിൽനിന്ന്‌ വ്യക്തികളെ തിരിച്ചറിയുന്ന ഫെയ്സ് റെക്കഗ്നിഷൻ സാങ്കേതിക സംവിധാനം പിൻവലിക്കുകയാണെന്ന്‌ ഫെയ്‌സ്‌ബുക്ക്‌. നൂറുകോടി ആളുകളുടെ മുഖമുദ്രകൾ ഇതിന്റെ ഭാഗമായി ഇല്ലാതാക്കും. മാതൃകമ്പനിയായ മെറ്റയുടെ നിർമിത ബുദ്ധി വിഭാഗം വൈസ്‌ പ്രസിഡന്റ്‌ ജെറോം പെസെന്റിയാണ്‌ ബ്ലോഗിലൂടെ ഇക്കാര്യം അറിയിച്ചത്‌.

ഫെയ്സ് റെക്കഗ്നിഷൻ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകളും വ്യക്തമായ ചട്ടങ്ങളുടെ അഭാവവുമാണ്‌ തീരുമാനത്തിനുപിന്നിൽ. ചിത്രങ്ങൾ തിരിച്ചറിഞ്ഞ്‌ സുഹൃത്തുക്കളെ ടാഗ്‌ ചെയ്യാൻ നിർദേശിക്കുന്നത്‌ 2019ൽ ഫെയ്‌സ്‌ബുക്ക്‌ പിൻവലിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top