19 April Friday

വരുന്നു ഫെയ്സ്‌ബുക്കിന്റെ സ്വന്തം മാര്‍ക്കറ്റ് പ്ളേസ്

നിഖില്‍ നാരായണന്‍Updated: Thursday Oct 6, 2016

പഴയതും പുതിയതുമായ സാധങ്ങള്‍ വാങ്ങാന്‍ നമ്മള്‍ ക്വിക്ക്ര്‍, ഒഎല്‍എക്സ് പോലെയുള്ള പിയര്‍ ടു പിയര്‍ വെബ്സൈറ്റുകള്‍ ഉപയോഗിക്കാറുണ്ടല്ലോ. ഇത് കൂടാതെ ഫെയ്സ്ബുക്കിലും നിരവധി വില്‍ക്കല്‍ വാങ്ങല്‍ ഗ്രൂപ്പുകളും സജീവം. എന്നാല്‍ ഇതാ ഫെയ്സ്ബുക്ക് ആപ്പില്‍ മാര്‍ക്കറ്റ് പ്ളേസ് എന്ന സ്വന്തം ടാബ് അവതരിപ്പിക്കുകയാണ് ഫേസ്ബുക്ക്!  

ഉപയോക്താക്കള്‍ തമ്മില്‍ വില്‍ക്കല്‍ വാങ്ങല്‍ നടത്താന്‍ വേണ്ടിയാണ് മാര്‍ക്കറ്റ് പ്ളേസ് എന്ന ഈ പുതിയ സേവനം ഫെയ്സ്ബുക്ക് ഇറക്കിയിരിക്കുന്നത്.  അമേരിക്ക, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ ദിവസം ഈ സേവനം ലോഞ്ച് ചെയ്തു.  ഈ പരീക്ഷണം വിജയിച്ചാല്‍ മറ്റുള്ള രാജ്യങ്ങളിലും ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ളേസ് ലഭ്യമാകും. ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴി ക്രയവിക്രയം നടത്തുന്ന ഉപയോക്താക്കള്‍ തമ്മില്‍ വിലപേശാനും, തമ്മില്‍ കാണാനുള്ള ചര്‍ച്ച നടത്താനും ഒക്കെ ഇതുവഴി സൌകര്യമുണ്ട്. അജ്ഞാതരില്‍നിന്നും സാധനം വാങ്ങി അബദ്ധം പറ്റുന്നത് കുറേയൊക്കെ ഒഴിവാക്കാന്‍ ഈ മാര്‍ക്കറ്റ് പ്ളേസ്‌വഴി സാധിക്കും എന്ന് ഫെയ്സ്ബുക്ക് ഉറപ്പ് തരുന്നു. ഈ പുതിയ സേവനം ഫെയ്സ്ബുക്ക് ആപ്പിലെ ഒരു പ്രധാന ഇടമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ — ഫെയ്സ്‌ബുക്ക് ഇതില്‍ വളരെയധികം പ്രതീക്ഷ പുലര്‍ത്തുന്നു എന്നതിന്റെ ഒരു ഉദാഹരണം.

നിങ്ങള്‍ക്ക് വാങ്ങാന്‍ ഫെയ്സ്ബുക്ക് കാണിക്കുന്ന ലിസ്റ്റിങ്ങുകള്‍ നിങ്ങളുടെ ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ടിരിക്കും. — ലൈക് ചെയ്യുന്ന പേജുകള്‍, ക്ളിക്ക് ചെയ്യുന്ന ലിങ്കുകള്‍ എന്നിവയുള്‍പ്പടെ നിരവധി വിവരങ്ങള്‍ അപഗ്രഥിച്ചാണ് നിങ്ങളുടെ മുന്നില്‍ ഈ ‘ചന്ത‘ എത്തുന്നത്. സാധനങ്ങള്‍ വില്‍ക്കാനും ഈ ചന്തയില്‍ സാധിക്കും എന്ന് എടുത്ത് പറയേണ്ടതില്ലല്ലാെേ. കഴിഞ്ഞില്ല, നിങ്ങളുടെ ലൊക്കേഷന്‍വച്ച് ചുറ്റുമുള്ള സാധനങ്ങള്‍ തെരയാനും സൌകര്യമുണ്ട്. അതായത് ഉദാഹരണത്തിന് നിങ്ങളുടെ അടുത്ത് ആരെങ്കിലും ഒരു ബൈക്ക് വില്‍ക്കുന്നുണ്ടോ എന്ന് തെരയാനുള്ള സൌകര്യം.

എന്തായാലും ഉപയോക്താക്കള്‍ സ്ഥിരമായി സമയം ചെലവഴിക്കുന്ന ഒരിടമാണ് ഫെയ്സ്ബുക്ക്. അപ്പോള്‍ എന്തുകൊണ്ട് ഔദ്യോഗികമായി വില്‍ക്കല്‍ വാങ്ങല്‍ സേവനം ഉപയോക്താക്കള്‍ക്ക് നല്‍കിക്കൂട എന്ന് ഫെയ്സ്ബുക്ക് കുറച്ചുകാലമായി ചിന്തിക്കുന്നു. ഒരു മാസത്തില്‍ ശരാശരി 45 കോടി ഉപയോക്താക്കളാണ് ഇപ്പോള്‍തന്നെ ഫെയ്സ്ബുക്കിലെ വില്‍ക്കല്‍ വാങ്ങല്‍ ഗ്രൂപുകളില്‍ ചെല്ലുന്നത്. പലതവണ പയറ്റിയ ഒരു ആയുധവുമായി ഫെയ്സ്ബുക്ക് ഈ വില്‍ക്കല്‍ വാങ്ങല്‍  സേവനത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്നു. 2007ല്‍ ക്ളാസിഫൈഡ്സ് പരസ്യങ്ങള്‍ക്ക് ഒരു മാര്‍ക്കറ്റ് പ്ളേസ് തുടങ്ങി — അത് എങ്ങും എത്താതെ പോയി. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പുകളില്‍ പോസ്റ്റില്‍ “എീൃ ടമഹല” ഓപ്ഷന്‍ കൊണ്ടുവന്നു. അതിനുംശേഷമാണ് ഈ പുതിയ പരീക്ഷണം. പുതിയ പരീക്ഷണംതോല്‍ക്കില്ല എന്ന തീരുമാനത്തോടെ—ഇതാ ഫെയ്സ്ബുക്ക് നടത്തുന്നു. പരീക്ഷണം വിജയിച്ചാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫെയ്സ്ബുക്ക് മാര്‍ക്കറ്റ് പ്ളേസ് എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top