17 April Wednesday

ഫെയ‌്സ‌്ബുക്കിനും സ്വന്തം കറൻസിയോ?

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019


ലോകത്തിന്റെ  സ്പന്ദനം ഡിജിറ്റല്‍ ലോകത്തേയ്ക്ക് ചുവടുമാറിയതോടെ നാണയവിനിമയ രംഗത്തും നിര്‍ണായക മാറ്റങ്ങള്‍ സംഭവിച്ചു. അപ്പോൾ ഫെയ‌്സ‌്ബുക്കുവഴി ഡിജിറ്റൽ കറൻസി  ഇടപാട‌് നടത്താനായാലോ. ചില്ലറയായിരിക്കില്ല മാറ്റങ്ങൾ.  ബിറ്റ്കോയിൻ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ഏറെയാണെങ്കിലും തങ്ങളുടെ അപ്ലിക്കേഷൻവഴി ഡിജിറ്റൽ പണമിടപാട‌് നടത്താൻ തന്നെയാണ‌് സുക്കർബർഗിന്റെ തീരുമാനം.

വാൾസ‌്ട്രീറ്റ‌് ജേർണലാണ‌് കഴിഞ്ഞദിവസം ഫെയ‌്സ‌്ബുക്കും പണമിടപാടിനൊരുങ്ങുന്ന വാർത്ത പുറത്തുവിട്ടത‌്.  ബിറ്റ്കോയിനുകള്‍ക്ക‌് ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലും ഇടപാടുകളും എളുപ്പമാണ‌്. തങ്ങളുടെ കറൻസി നടപ്പാക്കാൻ ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവരുമായി ഫെയ‌്സ്ബുക്ക് അധികൃതരുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. 

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്  പദ്ധതി നടപ്പാക്കുക. അതേസമയം ഫെയ‌്സ്ബുക്ക് കറൻസി ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലാകും എന്നും സൂചനയുമുണ്ട‌്. പക്ഷേ, കഴിഞ്ഞ വർഷങ്ങളിൽ നടന്ന പല സൈബർ ആക്രമണങ്ങളുടെ പിന്നിൽ ക്രിപ്റ്റോയാണ് എന്ന വാർത്ത വന്നതോടെ ഇന്ത്യ ഈ ഇടപാടിനെ പ്രോത്സാഹിപ്പിക്കുന്നില്ല. അടുത്തിടെ ഫെയ‌്സ്ബുക്ക് മുൻ  പ്രസിഡന്റ‌് ഡേവിഡ് മാർക്കസിനെ ബ്ലോക് ചെയിൻ വിഭാഗത്തിന്റെ  തലവനായി നിയമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top