25 April Thursday

ഫെയ്‌സ്‌ബുക്ക്‌ വക ‘കള്ളം കണ്ടെത്തൽ’ ചലഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

കള്ളം തിരിച്ചറിയാൻ ഫെയ്‌സ്‌ബുക്ക് ‘ഡീപ്‌ ഫേക്‌ ഡിറ്റക്‌ഷൻ ചലഞ്ച്‌’ അവതരിപ്പിക്കുന്നു. മൈക്രോസോഫ്‌റ്റ്‌, മാസച്യുറ്റ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി, ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി തുടങ്ങിയ വിവിധ സ്ഥാപനങ്ങളുമായി കൈകോർത്ത്‌ 71 കോടി രൂപയുടെ പദ്ധതിയാണ്‌ ഫെയ്‌സ്‌ബുക്ക്‌ ഒരുക്കുന്നത്‌.

ഫെയ്‌സ്‌ബുക്ക്‌ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കണ്ടെത്താനാണ്‌ ശ്രമം. ഇതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെ പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്നവർക്കുള്ള അവാർഡും പദ്ധതിയിലുണ്ട്‌.

ഉപയോക്താക്കളുടെ സ്വകാര്യവിവരമൊന്നും ഇതിനായി ഉപയോഗിക്കില്ലെന്ന്‌ ഫെയ്‌സ്‌ബുക്കിന്റെ മുഖ്യ സാങ്കേതിക ഉദ്യോഗസ്ഥൻ മൈക്‌ ഷ്രോപ്‌ഫെർ പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ യുഗത്തിൽ  വ്യാജം  തിരിച്ചറിയാൻ കഴിഞ്ഞാൽ മാത്രമേ അടുത്ത തലമുറയെ മികച്ച ഡിജിറ്റൽ പൗരന്മാരാക്കി മാറ്റാൻ കഴിയുകയുള്ളൂവെന്ന്‌ ബെർക്‌ലി സർവകലാശാലാ പ്രൊഫസർ ഹാനി ഫരീദ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top